Friday, May 29, 2009

നറു നുറുങ്ങുകള്‍

അബ്ദുക്ക കണിശക്കാരനും അപാരമായ ഓര്‍മ്മ ശക്തിയുള്ള ഒരാളുമായിരുന്നു. കളയുന്നതിനും സൂക്ഷിക്കുന്നതിനും കൃത്യമായ കണക്ക് വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. ഭൂലോകത്തിന്റെ സ്പന്ദനം തന്നെ കണക്കിലാണ് എന്ന ഉറച്ച വിശ്വാസിയാണ് അബ്ദുക്ക.

ഒരിക്കല്‍ നാട്ടില്‍ ഒരു പ്രണയ ജോഡി വിഷം കഴിച്ചു.
ആണ് കഴിച്ചത് Tick 20 ആണെങ്കില്‍ പെണ്ണ് കഴിച്ചത് Bayer ന്റെ നെല്ലിനടിക്കുന്ന കീട നാശിനിയാണ്(പ്യാര് ഓര്‍ക്കുന്നില്ല).
പെണ്ണ് ഉടനെ സ്വര്‍ഗ്ഗ ലോകം പൂകി, ആണാണെങ്കില്‍ ആസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.

മരിച്ച വീട്ടില്‍ കണ്ണോക്കിന് പോയി തിരിച്ച് വരുന്ന അബ്ദുക്കയെ കാത്ത് ഭാര്യ സുഹ്റ കോലായില്‍ ഇരിക്കുന്നുണ്ടായിരുന്നു.

മുറ്റത്ത് നിന്ന് ഉമ്മറത്തേക്ക് നടന്ന് വരുന്ന അബ്ദുക്കയോട് ആകാംക്ഷാഭരിതയായ സുഹ്റ ചോദിക്കുന്നു “എന്തായി ?”

“പെണ്ണ് മരിച്ചു, ആണ് രക്ഷപ്പെടുമെന്നാ തൊന്നുന്നത്“

“എന്നാലും അവരെന്തിനാണീ കടും കൈ ചെയ്തത് ?”

“സൂറാ, അവര്‍ക്ക് അബദ്ധം പറ്റിയത് എവിടെയാണെന്നറിയ്യോ നിനക്ക് ?“

“എവിടെയാ ?”

“അവര്‍ രണ്ട് മരുന്നും തുല്യമായി മിക്സ് ചെയ്ത് കഴിക്കണമായിരുന്നു“

(50% വീതം കഴിച്ചാല്‍ രണ്ടാളും വടിയായേനെ എന്ന് സാരം. കണക്കില്‍ പാണ്ഠിത്യം ഉണ്ടാവേണ്ടത് ആത്മ ഹത്യാ വേളയിലും അനിവാര്യമാണ് എന്ന് മനസ്സിലായില്ലേ!!!)

-----------------------------------------------------------------------------

സംഭവം നടന്നത് എണ്‍പതുകളിലാണ് എന്ന് തോന്നുന്നു, കൃത്യമായ വര്‍ഷം ഓര്‍മ്മയില്ല. ആയിടെക്കാണ് നാട്ടില്‍ ടെലിഫോണ്‍ കണക്ഷന്‍ കിട്ടിയത്.

ഫോണ്‍ കണക്ഷന്‍ കിട്ടി കുറച്ച് കഴിഞ്ഞാണ് എന്റെ ഉപ്പയുടെ എളേപ്പ മരണപ്പെടുന്നത്. എല്ലാവരെയും ജ്യേഷ്ഠന്‍ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയാണ്.

കൂട്ടത്തില്‍ കാസറഗോട്ടുള്ള അഹമ്മദ്ക്കയെ വിളിക്കുന്നു.

“ഹലോ“

“ഹലോ“

“അഹമ്മദ്ക്കയല്ലേ ?“

“അതെ“

“ഞാന്‍ പാടൂര് നിന്ന് നൌഷാദ് ആണ് വിളിക്കുന്നത്, കുട്ടിച്ച മൌത്ത് ആയിപ്പോയി (കുട്ടിച്ച മരണപ്പെട്ടു), അത് പറയാനാണ് വിളിച്ച്ത്“

“നൌഷാദ് അല്ലെ ?”

“അതെ”

“നീ എവിടുന്ന്‍ വിളിക്കുന്നൂ ന്നാ പറഞ്ഞത് ?“

“പാടൂര്‍ന്ന്“

“പാടൂര്‍ന്നാ ? അവിടെ എപ്പഴാ ടെലിഫോണ്‍ വന്നത് ?“

(പുരക്ക് തീ പിടിക്കുംബോഴാണ് അതിയാന്‍ കവുക്കോല്‍ തപ്പുന്നത് !!!)

1 comment:

സന്തോഷ്‌ പല്ലശ്ശന said...

ഹ ഹ ഹ നന്നായി ...
നുറുങ്ങുകള്‍ വഴിയെ ഇങ്ങു പോരട്ടെ....