Thursday, May 21, 2009

വൈറ്റ് ഹൌസ്

വൈറ്റ് ഹൌസ് എന്‍ എസ് എസ് എഞ്ഞിനിയറിംഗ് കോളെജ് വിദ്ധ്യാറ്ത്ഥികള്‍ വാടകക്കെടുത്തിരിക്കുന്ന ഒരു വീടാണ്. 86-89 കളില്‍ അവിടേ ജോണ്സ്, അര്ഷദ്, ബാബു, റെജി, അജിത് (കോണ്സ്റ്റബ്ള്‍), പിന്നെ സ്ഥിരം അഥിതികളായി ഈ എളിയവനും പിന്നെ നന്ദനും.

ഒരു വൈറ്റ് ഹൌസ് സംഭവത്തില്‍ തുടങ്ങാം. കോളേജില്‍ തറ വിപ്ളവം കൊടുംബിരിക്കൊള്ളുന്ന കാലം. ഒരു ദിവസം അര്‍ എസ് അസ്സുകാര്‍ ഒറ്റ്പ്പെട്ടു നില്ക്കുന്ന വൈറ്റ് ഹൌസ്സില്‍ കയറി പൂശി, അന്തേവാസികള്‍ക്ക് അത്യാവശ്യം തല്ലു കിട്ടി.
സെക്കന്‍ഡ് ഹോസ്റ്റലിലെ ഷിജുവിന്‍റെ മുറിയില്‍ എക്സിക്യൂടീവ് കമ്മിറ്റിയും പ്റവറ്ത്തകരും തറയടിച്ചിരിക്കുന്ന സമയം. കെ സി മനോജ് ഷിജുവിന്‍റെ മുരിയില്‍ കിതച്ചു കൊന്‍ടു വന്ന് പറയുന്നു. "എടാ വൈറ്റ് ഹൌസില്‍ രാത്റി ആരൊ കയറി അടിച്ചു". അപ്പോള്‍ മാമു "എന്നിട്ട് ബുഷിന്‍ വല്ലതും പറ്റിയോ ?"

ഞാന്‍ പറഞ്ഞു വന്നത് ഇതൊന്നുമല്ല, വിശ്വ സാഹിത്യത്തെ പിടിച്ചു കുലുക്കിയ ഒരു സംഭവം വൈറ്റ് ഹൌസ്സില്‍ ഉണ്ടായിട്ടുണ്ട്.

വൈറ്റ് ഹൌസ്സില്‍ ബാബുവും റജിയും കായികത്തിലും മസ്സിലിലും ശ്റദ്ധ പതിപ്പിച്ച് നടക്കുന്നവരാണ്. ജൊണ്സിനും അറ്ഷദിനും സാഹിത്യ, രാഷ്ട്റീയ്യ ചറ്ച്ചകളീല്‍ കൂടുതല്‍ താത്പര്യം. കോണ്സ്റ്റബ്ലിന് ഇതിലൊന്നും താത്പര്യമില്ല, മര്യദക്കരനായി പഠിച്ച് പോകാനാണ്‍ അതിയാന് താത്പര്യം. അര്ഷദിനെ പുള്ളിക്കാരന്‍ ഇടക്ക് ഈ സാഹിത്യവും തത്വ ശാസ്ത്റവും ഉപേക്ഷിച്ച് നല്ല പിള്ളയാവാന്‍ വേണ്ടി ഉപദേശിക്കുമായിരുന്നു.

ഒരു ദിവസം രാത്റി എല്ലാവരും ഉറങ്ങ്ങാന്‍ കിടക്കുന്നു.ലൈറ്റ് അണച്ച് നിരനിരയായി വിരിച്ച പായയിലാണ്‍ ഉറക്കം.
ആയിടെ വായിച്ച ഖസാക്കിന്‍റെ ഇതിഹാസത്തിലെ രവിയുടേ ഡയലോഗ് മന്സ്സിനെ മഥിച്ചു കൊണ്‍ടിരുന്ന അര്ഷദ് ജോണ്സിനോട് ചൊദിക്കുന്നു, "ജോണ്സ്, നിന്നെയും എന്നെയും ബന്ധിപ്പിക്കുന്ന ആ ചരട് എന്താണ് ?"
ഉറക്കം വരാതെ കിടന്നിരുന്ന കോണ്സ്റ്റബ്ല് പൊട്ടിത്തെറിച്ചു, "എന്‍റെ കോണകത്തിന്‍റെ ചരടാണ്. മിണ്ടാതെ കിടന്ന് ഉറങ്ങെടാ."

എന്‍റെ എളിയ അഭ്പ്റായത്തില്‍ വിശ്വ സാഹിത്യ ചരിത്റത്തിലെ ഒരു പോസ്റ്റ് മോഡേണിസ്റ്റ് എപിസോഡു ആണ് ഈ കാച്ച്.

No comments: