Thursday, May 14, 2009

തിരഞ്ഞെടുപ്പ് കലാശക്കൊട്ട്

ഇനി വോട്ടെണ്ണി ഫലം പ്രഖ്യാപിക്കാന് ഒരു ദിവസം ബാക്കി നില്ക്കെ പ്രവചനങ്ങളും താത്വിക പരിച്ഛേദങ്ങളും അപ്രസക്തങളാണ്. എന്നിരുന്നാലും ഇന്ത്യന് രാഷ്ട്രീയം കടന്ന് പോകുന്ന കലക്കങ്ങളിലേക്ക് ഒരു എത്തി നോട്ടം നടത്താന് മുതിരുകയാണ്.
ഇന്ത്യന് രാഷ്ട്രീയം കഴ്ഞ്ഞ ഏതാനും പതിറ്റാണ്ടുകളില് കടന്നു പോയ ക്ഷോഭാത്മകമായ അവസ്തയും കോണ്ഗ്രസ് എന്ന ദേശീയ കക്ഷിയുടെ ക്രമാനുഗതമായ തകര്ച്ചയും അതിന് ബദല് ആയി വന്ന ഉത്തരേന്ത്യന് സോഷ്യലിസ്റ്റ് കക്ഷികളുടെ പരാജയങ്ങളും നമ്മള് കണ്ടതാണ്. ഈ രാഷ്ട്രീയ ശൂന്യതയിലേക്ക് കടന്ന് ചെല്ലാന് ഇടത് പക്ഷവും സങ്ഗ് പ്രസ്ഥാനങ്ങളും നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇടത് പക്ഷത്തിന് ഇതിന് വിലങ്ങ് തടിയായി നില്ക്കുന്നത് അതിനു ഹിന്ദി ബെല്റ്റിലുള്ള സ്വാധീനക്കുറവാണ്. ഇടതിനു അതിന്റെ സ്വാധീനം കേരളം, തമിഴ് നാട്, ആന്ധ്ര, ഒറീസ, ബെങ്ഗാള്, ബീഹാറ്, മഹാരാഷ്റ്റ്രയിലെയും മധ്യപ്രധേശിലെയും ചില പോക്കെറ്റുകള് ഇതിനപ്പുറം കടന്നു ചെല്ലാന് പറ്റിയിട്ടില്ല. പക്ഷേ കോണ്‍ഗ്രസ്സിന്റെ ദേശീയ കക്ഷി എന്ന നിലയില് നിന്നുള്ള താഴോട്ട് പോക്ക് ഒരളവോളം ഇടതിനെ ഒരു തന്ത്ര പരമായ ശക്തിയാവാന് സഹായിച്ചു. താത്വികമായി കോണ്‍ഗ്രസിന്റെ നയ പരിപാടികളെ സ്വാധീനിക്കാനും അതു വഴി അതിന്റെ സാംബത്റ്റിക, വൈദേശിക നയങ്ങ്ള് ഒരു പരിധി വരെ അങ്ഗീകരിപ്പിക്കാനും സാധിച്ചു.
പക്ഷേ കോണ്‍ഗ്രസ്സിന്റെ അമേരിക്കന് വിധേയത്വം ഇടത് പിന്തുണയെക്കാളും പ്രധാനമായിരുന്നു.
ഇന്നത്തെ അവസ്ഥയില് വീണ്ടും ഒരു ത്രിശങ്കു പാര്‍ളമെന്റ് ആയിരിക്കും അധികാരത്തില് വരുക എന്നത് ഏറെക്കുറെ ഉറപ്പാണ്. ബി ജെ പി യെ അധികാറത്തില് നിന്ന് അകറ്റി നിറ്ത്താന് മതേതര കക്ഷികള് ഒന്നിക്കാമെന്ന് സമ്മതിച്ചാല് പോലും വീണ്ടും ഒരു അമേരിക്കന് പാവ ഗവണ്മെന്റിനെ പിന്തുണച്ചാല് ഇടതിനു അതിന്റെ അസ്തിത്വമായിരിക്കും നഷ്ടമാകുക. മറിച്ച് ഇത് ഒരു ബി ജെ പി യെ ഗവണ്മെന്റിന് ഇത് ബീജാവാപം ചെയ്താല് അതിന്റെ പഴി കൂടി അവറ് കേള്‍ക്കേണ്ടി വരും. ശരിക്കും ഇത് ഒരു ത്രിശങ്കു സ്വറ്ഗം തന്നെയാണ്.
ബി ജെ പി യെ സംബന്ധിച്ചിടത്തോളം ഇത് അധികാരത്തില് വരാനുള്ള അവസാന അവസരമാണ്. അല്ലെങ്കില് എന് ഡി എ എന്ന മുന്നണി തന്നെ ഇല്ലാതാവുന്ന ഒരു അവസ്ത വരും. മാത്രമല്ല ഇനി അവറ്ക്ക് അധികാരത്തില് വരണമെങ്കില് ഒരു വറ്ഗ്ഗീയ ധ്രുവീകരണം കൂടി നടത്തേണ്ടി വരും.
കോണ്‍ഗ്രസ്സിന് ആണെങ്കില് ഇത് ആ പാറ്ടീയുടെ ദേശിയപ്പാറ്ടി എന്ന പഴയ കാലം തിരിച്ച് പിടിക്കാനുള്ള ആവസാന അവസരമാണ്.
മൂന്നാം മുന്നണിയും നാലാം മുന്നണിയും ഒരു ഡിസൈഡിങ് ഫാക്ടറ് അയി വരാനുള്ള സാധ്യത തള്ളിക്കളയാനവില്ല. ഈ ഇലക്ഷനില്‍ അംബാനി മുതല്‍ ഒബാമ വരെ ഇട പെടാനുള്ള സാധ്യതയും ചെറുതല്ല.ആണവ കരാര്‍ മുതല്‍ ബാരാക്ക് മിസ്സയില്‍ വരെ ചറ്ച ചെയ്ത തിരഞ്ഞെടുപ്പാണിത്.
ഇതരത്തില് ഇനിയും കൂട്ടു മുന്നന്ണി തട്ടി ക്കൂട്ടുവാനുള്ള സാധ്യത വിരളമാണ്, പക്ഷെ രാഷ്ട്രീയം ആരൊ പറഞ്ഞത് പോലെ അസാധ്യതകളുടെ സാധ്യതകളാണല്ലൊ ?
16 - )0 തീയ്യതി വരെ കാത്റ്റിരിക്കുക തന്നെ.

2 comments:

തഥാഗതന്‍ said...

സഫറു

നീ ഒരു വ്യക്തിയിൽ നിന്നും ഒരു പ്രസ്ഥാനം ആയി മാറുന്നു

Safaru said...

സുഹ്ര്ത്തേ ജനം തീരുമാനിച്ചത് ഒന്ന് മതി, രണ്ടും മൂന്നും നാലും വേണ്ട എന്നാണ്.
CPM ആദ്യം പാര്‍ട്ടി ശക്തി പ്പെടുത്തട്ടെ എന്നാണവരുടെ അഭിപ്രായം.