Monday, May 18, 2009

മണ്ണുണ്ണി സാര്‍

പാലക്കാട് എന്‍ എസ് എസ് എഞിനിയറിങ്ങ് കോളേജില്‍ മെക്കാനിക്കല്‍ എഞിനിയറിങ് അദ്ദ്യാപകന്‍ ആയിരുന്നു മണ്ണുണ്ണി സാറ്. (അഗ്രികള്‍ചറല്‍ എഞ്ഞിനിയര്‍ ആയത് കൊണ്ടല്ല മണ്ണുണ്ണീ എന്ന് വിലീക്കുന്നത്. ശരിക്കുള്ള പേര് മാധവനുണ്ണി എന്നാണ് - മണ്ണുണ്ണി എന്ന് വിദ്യാറ്ത്ഥികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്നു). ട്റാഫിക്ക് നിയന്ത്റിക്കുന്നതിലെ ഇദ്ധേഹത്തിന്റ്റെ പരിജ്ഞാനം പ്റത്യേകം പരാമശാറ്ഹമാണ്.

അദ്ദേഹം Advanced strength of materials (MS II) class എടുക്കുന്നു. ബിരിദാനന്ദര ബിരുദത്തിന് വരേണ്ട സബ്ജെക്‍റ്റ് ആണിത് എന്ന് കണ്ടന്‍ മുരളിയും രാജയും അടക്കം പല മഹാന്മാരും അഭിപ്റായപ്പെട്ടിട്ടുണ്ട്.

വളരെ വിഷമകരവും സാമാന്യ ബുദ്ദിക്ക് വഴങ്ങാത്തതും ദൈറ്ഘ്യമേറിയതുമായ ഒരു complex equation solve ചെയ്തതിനു ശേഷം സാറ് ഒരു മുന്‍ ബെഞ്ച് കാരനോട് ചൊതിച്ചു “മനസ്സിലായോടോ”.

കക്ഷി തല കുലുക്കിക്കൊണ്ട് പറഞ്ഞു “മനസ്സിലായി സാര്‍”.

സാറ് : “തനിക്കെന്ത് മനസ്സിലായി. എനിക്കൊന്നും മനസ്സിലായില്ല”