Wednesday, May 13, 2009

ഹസ്സനും ഹുസ്സനും

ഹസ്സനും ഹുസ്സനും സുഹ്രുത്തുക്കള്‍ അയിരുന്നു. അവര്‍ രണ്ട് പേരും ഒരു കല്യാണത്തിന് പോയി. കല്യാണത്തിന് രണ്ടു പേറ്ക്കും കൂടി ഒരു വലിയ താലത്തില്‍ ആയിരുന്നു ബിരിയാണി വിളംബിയത്. ഹസ്സന്‍ വിളംബിയ ബിരിയാണിയില്‍ കൂടുതല്‍ പങ്കും അകത്താക്കാന്‍ വേണ്ടി ഒരു സൂത്രം പ്രയോഗിച്ചു.
അയാള്‍ ഹുസ്സനോട് ചോദിച്ചു “എടാ നിന്റെ വാപ്പ എങിനെയാ മരിച്ചത് ?” ഹുസ്സന്‍ വാപ്പാക്ക് അസുഖം പിടി പെട്ടതും മരണ കാരണങലും വിവരിച്ചു വന്നപ്പോഴേക്കും ഹസ്സന്‍ ബിരിയാണി മിക്കവാറും അകത്താക്കിയിരുന്നു.

ഇത് മനസ്സിലാക്കിയ ഹുസ്സന്‍ അതേ വിദ്യ തിരിച്ച് പ്രയോഗിച്ചു.
“എടാ ഹസ്സാ നിന്റെ വാപ്പ എങിനെയാടാ മരിച്ചത് ?” ഹസ്സന്‍ ബിരിയാണി കഴിച്ചു കൊണ്ടിരിക്കേ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു,
“ കാറലും തൂറലും മൂന്നാമത്തേന്റന്ന് ഠിം”

No comments: