Friday, May 22, 2009

എന്‍റെ ആട്

സാമാന്യം ഭേദപ്പേട്ട് കോളേജില്‍ വിലസുകയും അത്യാവശ്യം പഠിക്കുകയും ചെയ്തിരുന്ന എന്നെക്കുറിച്ച് കോളേജില്‍ പല അപവാദങ്ങളും മെന്ഞ്ഞ് അടിച്ചിറക്കാനും പ്രചരിപ്പിക്കാനും പല ദുഷ്ഠ ശക്തികളും പ്റവറ്ത്തിച്ചിരുന്നു. അത്യാവശ്യം പേരും പെരുമയുമുള്ളവരെക്കുറിച്ച്‌ ഇങ്ങനെ കഥകള്‍ മെനഞ്ഞെടൂക്കുന്നത് ചരിത്റത്തില്‍ പുതിയ സംഭവമൊന്നുമല്ലല്ലോ. അവര്‍ മെനഞ്ഞെടുത്ത കഥകളിലൊന്ന്‍ ഇങ്ങനെ ആയിരുന്നു: അവസാന വര്‍ഷ്ത്തിന് പഠിക്കുന്ന ഞാന്‍ അവധിക്ക് വീട്ടില്‍ പോയപ്പോള്‍ ഉമ്മ ഒരു ആട് വാങ്ങിച്ചിരിക്കുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു എന്തിനാണ് ഈ ആട് എന്ന്. അത് നീ പാസ്സ് ആയി വരുംബോള്‍ അറുക്കാന്‍ വേണ്ടിയിട്ടാണെന്ന് ഉമ്മ. ഇത് കേട്ടപ്പോള്‍ ആട് പൊട്ടിച്ചിരിച്ചു. ഇതാണ് കഥയുടേ ആദ്യ ഭാഗം.
കോഴ്സ് കഴിഞ്ഞ് ഉപരി പഠനത്തിനും ഉല്ലാസത്തിനും വേണ്ടി ഞാന്‍, രഞ്ജിത്ത്, സഖാവ് പ്രമോദ്, സഖറിയ, ഒമറ് ശരീഫ്, ശരത്, കബീറ്-തങ്ങള്‍ എന്ന പേരിലറിയപ്പെടുന്നു(പത്മരാജന്‍റെ കഥാപാത്റവുമായി ബന്ധമില്ല) എന്നിവര്‍ ധോണിയില്‍ താമസിച്ചിരുന്നു. ഉപരി പഠനം പെട്ടെന്ന് മതിയാക്കി എനിക്ക് ബൊംബേക്ക് വണ്ടി കയറേണ്ടി വന്നു. ബോംബയില്‍ ജോലി അന്വേഷണവുമായി കഴിഞ്ഞിരുന്ന എനിക്ക് ഒരു ദിവസം ഒരു ടെലിഗ്റാം. വാതില്‍ തുറന്ന് ചാക്കോയും ശാസ്ത്റവും പറഞ്ഞു. "എടാ വീട്ടില്‍ നിന്നാണെന്നാ തോന്നുന്നത്. നിന്‍റെ ഉമ്മ ആടിനെയോ മറ്റോ വളറ്ത്തിയിരുന്നോ ?" എനിക്കൊന്നും മനസിലായില്ല, ഞാന്‍ പറഞ്ഞു അതെ വീട്ടില്‍ ആടൊക്കെയുണ്ട്. ചാക്കോയുടെ കയ്യില്‍ നിന്നും ടെലിഗ്റാം വാങ്ങിച്ച് വായിച്ച് നോക്കി. അപ്പോളാണ് സംഭവം പിടി കിട്ടിയത്. തങ്ങളുടേതാണ് ടെലിഗ്റാം "Goat expired, Congratulations" എന്നായിരുന്നു ഉള്ളടക്കം. ഞാന്‍ പാസ്സ് ആയ വിവരം അദ്ധേഹം ഇങ്ങനെയാണ് അറിയിച്ചത്.
ഞാൻ പാസ്സ്‌ ആയ വിവരം അറിഞ്ഞ ആട്‌ നിരാശ പൂണ്ട്, ജീവിത നിയോഗം നിറവേറ്റാനായി നാട്‌ വിട്ട്‌ കോഴിക്കോട്‌ ജില്ല ലക്ഷ്യമാക്കി നീങ്ങിയതായി രേഖപ്പെടുത്താത്ത ചരിത്രം. ഇത് കുറിക്കുംബൊഴും അത് അവിടെ ചുറ്റിത്തിരിയുന്നതായി കേട്ടു കേള്‍വി.

8 comments:

തഥാഗതന്‍ said...

സഫറു

നീ ഫസ്റ്റ് ഇയർ ചേർന്നപോൾ ആ‍ാടൂ വാങ്ങിയെന്നും പാസ്സ്സായി വന്നാൽ അറക്കാനാണെന്നും ആയിരുന്നു കഥ. ഒരൊ തവണ നീ ചെല്ലുമ്പോഴൂം ആട് ദു:ഖാകുലനായീ കാണാപ്പെട്ടെന്നുമവസാന പരീക്ഷ കഴിഞ്ഞ് ചെന്നപ്പോൽ ആട് ‘എനിക്ക് മരണമില്ല” എന്ന് പറഞ്ഞ് ചിരിച്ചു എന്നാ കഥ

നീപാസ്സായപ്പോൾ അന്ന് ധോണിയിൽ ഉണ്ടായിരുന്ന പ്രമുഖരിൽ പ്രമുഖൻ ഞാൻ ആയ്യീരുന്നു. കൂടാതെ സമയം കളയാനായി പാച്ചൻ,,വിനോദ്പട്ടർ,കബീർ എന്നിവരൂം.
ഒമർ,ശരത്തെന്നിവരും അന്ന് അവിടെ ഉണ്ടായിരുന്നു. ആ ടെലഗ്രാം ഇപ്രകാരമായ്യിരുന്നു

"The Goat is Killed and Safarulla Passed away"

Safaru said...

അത്തവും പിത്തവും ആയി തുടങ്ങി. എന്നെക്കാളും എന്നെയും എന്‍റെ ആടിനെയും താന്‍കള്‍ ഒര്‍ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.
Goat got killed and safaru passed away !!

Omar Sherif said...

കഥാപാത്രം ബ്ലോഗറെ തിരഞ്ഞ്....(Luigi Pirandello വിന്‍റെ ആറു കഥാപാത്രങ്ങള്‍ക്ക് ശേഷം...)

വിശ്വസാഹിത്യത്തില്‍ പ്രസിദ്ധമായ രണ്‍ടാമത്തെ ആടാണു സഫറുവിന്‍റെ ആട്...ആടിന്‍റെ കഥ എല്ലാവരും വായിച്ചറിഞ്ഞ സ്ഥിതിക്ക് വേറൊരു കഥയാകാം...കെട്ടുകഥയല്ല, സത്യമായും സംഭവിച്ചതുതന്നെ... ആടിനെപോലെ അതും ഒരു ലോകപ്രസിദ്ധമായ സംഭവംതന്നെ...

കാംപസ്സിലെ സമരമുഖങ്ങളിലും, കഥ, കവിത, നാടകം എന്നു വേണ്‍ട ഓട്ടണ്‍തുള്ളലിലും കോല്‍ക്കളിയിലുംവരെ നമ്മുടെ നെല്‍സണ്‍ മണ്ടേല നിറഞ്ഞുനില്‍ക്കുന്നുന്ന കാലം...സംഭവം നടക്കുന്ന കാലഘട്ടം പിടികിട്ടിയല്ലൊ?

പശ്ചാത്തലം ഒലവക്കോട്...മെയിന്‍ റോടില്‍നിന്നും ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള, ഏകദേശം 5 മിനുട്ട് നടക്കാനുള്ള, വഴി പലതുകൊണ്ടും സവിശേഷമായ ഒന്നാണ്...ഹോട്ടലുകള്‍, സ്റ്റേഷനറി കടകള്‍, റോടുവക്കത്ത് വലിയ എണ്ണചട്ടികളില്‍ കായ വറുത്ത് കോരി ചൂടോടെ വില്‍പ്പന നടത്തുന്ന ബേക്കറിക്കാര്‍, പലനിറത്തില്‍ കുപ്പായവും തലയില്‍കെട്ടും ധരിച്ച ചുമട്ടുതൊഴിലാളികള്‍, വഴിയോര പൂകച്ചവടക്കാര്‍, പൊള്ളാചി വണ്ടിയില്‍ വന്നിറങ്ങിയ ഭിക്ഷക്കാര്‍, കുഷ്ഠരോഗികള്‍ ... ആര്‍ക്കും ഒറ്റനോട്ടത്തില്‍ കാണാവുന്നവ... എന്നാല്‍ ബാലമാസികയിലെ അത്ഭുത ചിത്രംപോലെ ഒന്ന് കുടി സൂക്ഷിച്ച്നോക്കിയാല്‍ ഈ തെരുവ് കൂടുതല്‍ 'സമൃദ്ധമാണെന്ന്' മനസ്സിലാകും.... പോക്കറ്റടിക്കാര്‍, വേശ്യകള്‍, പിംപുകള്‍, കഞ്ചാവ് വില്‍പ്പനക്കാര്‍, താണാവ് ഷാപ്പില്‍നിന്നും റെയില്‍വേസ്റ്റേഷന്‍ മുറിച്ചുകടന്ന് കുറുക്കുവഴിയിലൂടെയെത്തുന്ന കുടിയന്‍മാര്‍ തുടങ്ങിയവരും ഈ തെരുവിന്‍റെ അവകാശികള്‍ തന്നെ...

ദൂരയാത്രക്കാരും ഒരു രാത്രി ലോഡ്ജില്‍ തങ്ങേണ്ടവരുമെല്ലാം മിക്കവാറും തോര്‍ത്തുമുണ്ട്, ബക്കറ്റ്, സോപ്പ് തുടങ്ങിയ അത്യാവശ്യസാധനങ്ങള്‍ വാങ്ങാറുള്ളത് ഈ തെരുവില്‍നിന്നാണ്... സ്റ്റേഷനറി കച്ചവടക്കാരുടെ പ്രധാന വരുമാനം ആയതുകൊണ്‍ടും ബൂര്‍ഷ്വാ-ഭൂപ്രഭു വ്യവസ്ഥിതി നിലനില്‍ക്കുന്ന ഇന്‍ഡ്യയില്‍ തുറന്ന വിപണി സമ്ബ്രദായം ആയതുകോണ്‍ടും, സാധനങള്‍ വാങ്ങാന്‍ വരുന്നവരെ കാര്യമായി ചാക്കിട്ടു പിടിച്ചാലേ പെട്ടിയല്‍ രണ്‍ട്മുക്കാലു വീഴൂ... ഇതിനായി ഓരോ കടക്കാരും പ്രത്യേകം ആളുകളെ നിയോഗിച്ചിട്ടുണ്‍ട്. കടക്കുമുന്‍പില്‍, റോടിലേക്ക് ഇറങ്ങിനിന്ന് വഴിയെ പോകുന്നവരോടെല്ലാം "എന്ത് വേണം?...സാര്‍ എന്ത് വേണം?" എന്ന് ചോദിക്കുകയും ഒരു സാദ്ധ്യതയുള്ള ആളാണെന്നു തോന്നിയാല്‍ അല്‍പം ബലപ്രയോഗത്തിലൂടെ കടയുടെ ഉള്ളിലേക്ക് എത്തിക്കുകയുമാണ്‍ വിദ്യ...

ആയിടക്കാണു നമ്മുടെ കഥാനായകന്‍ ആ വഴി നടന്നു പോകുന്നത്. പതിവ് പോലെ ഒരാള്‍ ചോദ്യവുമായെത്തി "എന്ത് വേണം സാര്‍?.....എന്ത് വേണം?" ധൃതിയില്‍ നടന്നുപോകുകയായിരുന്ന അദ്ധേഹം ഒരു നിമിഷം നിന്നു...വലത്തേകൈയുടെ ചൂണ്‍ട്വിരല്‍ ആകാശത്തേക്കുയര്‍ന്നു..."മണ്‍ടേലയെ മോചിപ്പിക്കണം!" .... തെരുവ് അതിന്‍റെ നടുക്കത്തില്‍നിന്ന് മോചിതമാകും മുംപ് കഥാനായകന്‍ വീണ്‍ടും ധൃതിയില്‍ നടത്തം തുടര്‍ന്നു...

BASH THOUGHTS said...
This comment has been removed by a blog administrator.
Safaru said...

അപ്പോഴാണ് ജൂനിയറും ഫ്റന്‍റ്റും സമാനയ്ഹകളില്ലാത്ത ആളുമായ ആയ W എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന BMW വിന്‍റെ ഒരു തമാശ നിരീച്ചത്. W തിക്ഞ അനാറ്ക്കിസ്റ്റ് ആയിരുന്നു, അങ്ങിനെ അല്ലെന്ന് സ്ഥാപിക്കാന്‍ പുള്ളി തന്നെ മെനക്കെടാറുമില്ല. കോയിക്കോടാണ് വീട്.
വറ്ഷങ്ങള്‍ക്ക് ശേഷം ഒരു ഉറ്റ സുഹ്റ്ത്ത് ഇങ്ങേരെ കാണുന്നു. ഒരു പ്റൊഫസ്സറ് ആയിരുന്ന ഇദ്ദേഹത്തിന്‍റെ അച്ചന്‍ ആയിടെക്ക് മരിച്ചതായി ഒരു വാറ്ത്ത കേട്ടിരുന്നെന്‍കിലും വാറ്ത്ത കണ്ഫേം ചെയ്യാതെ ചോതിക്കാന്‍ ഒരു മടി ആയത് കാരണം പുള്ളി ചോദിച്ചില്ല. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം പിരിയാന്‍ നേരം അച്ചനും അമ്മക്കും സുഖമല്ലെ എന്ന് ചോദിച്ചു.
ഉത്തരം ഇങ്ങനെ, "അമ്മക്ക് സുഖമാണ്, അച്ചന്‍ മരിച്ചു".
"എന്നിട്ടിന്താ നീ പറയാത്തത് ?".
ഉത്തരം ഉടന്‍ വന്നു, "നീ ചോദിക്കാത്തത് കൊണ്ട്" .

വറ്ഷങ്ങള്‍ക്ക് ശേഷം W നെ കോയിക്കോട് റയില്‍‌വേ സ്റ്റേഷനില്‍ വെച്ച് അവിചാരിതമായി കണ്ട് മുട്ടിയ ഒരു സുഹ്റ്ത്ത് ചോദിച്ചു. "എടാ W, നീ എന്താടാ ഇവിടേ ?"
അദ്ദേഹം സ്വത സിദ്ദമായ ശൈലിയില്‍ അലഷ്യമായി കണ്ണുകള്‍ ദൂരെ പയിച്ചു കൊണ്ട് മൊഴിഞ്ഞു, "റയില്‍‌വേ സ്റ്റേഷന്‍ വില്ക്കനുണ്ടെന്ന് പരസ്യം കണ്ട് വാങ്ങിക്കാന്‍ വന്നതാ."

Safaru said...

വേറൊരു ആട്ടക്കത കൂടി
ടിയാന്‍ കോളേജ് സന്ദറ്ശിച്ചപ്പോള്‍ കോളേജ് വളപ്പ് മുഴുവന്‍ ആടുകള്‍.
അദ്ദേഹത്തിന്‍റെ കമന്‍റ്റ് ഇങ്ങനെ, "ഇത് ആര്‍ട്സ് കോളേജ് ആക്കിയോ, ഇത് വരെ ഞാന്‍ വിചാരിച്ചിരുന്നത് ഇത് ഒരു എഞ്ജിനിയരിംഗ് കോളേജ് ആണെന്നാണ്."

തഥാഗതന്‍ said...

സെക്കന്റ് ഷോ കഴിഞ്ഞ് പുതിയപാലം വഴി നടന്നു വരുമ്പോൾ അതു വരെ വന്ന ഓട്ടൊക്കാരനോട്
“5 രൂപ തരാം എൻ‌ജിനീറിങ് കോളേജ് വരെ ഒരു ലിഫ്റ്റ് തരുമോ” എന്നു ചോദിച്ചതും മറക്കാനാവാത്ത സംഭവമാണ്.

അത് പോലെ വൈറ്റ് ഹൌസിൽ എത്തിയ അതിഥി രാത്രി,തല വെയ്ക്കാൻ ഒന്നും ഇല്ലേ എന്ന് ചോദിച്ചപ്പോൾ അതിരാവിലെ കേരളാ എക്സ്പ്രസ്സ് ഉണ്ട് എന്ന് ബിജു വില്യംസ് പറഞ്ഞത് പിന്നീട് ദിലീപ് സിനിമയിൽ ഉപയോഗിച്ചതും അവിസ്മരണീയം തന്നെ

Sathian said...

Great to read the stories..! Really enjoyed!