Friday, May 22, 2009

ലിസ്റ്റര്‍ എഞ്ജിന്‍ സ്റ്റാര്‍ട് ചെയൂന്നത്......

മീണ്ടും എഞ്ഞിയനിയറിങ്ങ് കോളെജ് ക്യാമ്പസ് ആണ് രംഗം.വൈവ ‌വോസി എന്നൊരു പേപ്പറുണ്ട്. വൈവയില്‍ പാസ്സാകാന്‍ നിശ്ചിത മാറ്ക്ക് ആവശ്യമാണ്, സ്വന്തം കഴിവിനും പരിജ്ഞാനത്തിനുമപ്പുറം തേംബല്‍ എന്ന വിശുദ്ദ വിദ്യയും കൈമുതല്‍ വേണം. സാറന്മാരുടെ നോട്ടപ്പുള്ളികള്‍ക്ക് കടംബകള്‍ കടക്കുക എറെ പ്റയാസം തന്നെയാണ്. ഭൂമിക്ക് മുകളിലും ആകാശത്തിന് താഴെയുമുള്ള എന്തിനെക്കുറിച്ചും ചോതിക്കാം. സപ്പ്ളികള്‍ പേറി പരിക്ഷീണിതനായ ഒരു ഒഴപ്പിസ്റ്റ് വൈവക്കെത്തി. പുള്ളിയോട് എക്സാമിനറുടെ ചോദ്യം, ലിസ്റ്റെര്‍ എഞ്ജിനെ ക്കുറിച്ചാണ്. "Describe starting of lister engine" ലിസ്റ്റെര്‍ എഞ്ജിന്‍ പോയിട്ട് ഇദ്ദേഹം ഹീറ്റ് എഞ്ജിന്സ് ലാബ് എവിടെയാണെന്ന് പോലും ഇത് വരെ കണ്ടിട്ടില്ല.
ചോദ്യം വീണ്ടും "How do you start lister engine ?"
ക്യാന്‍റ്റീന്‍ വഴി നടന്ന് പോകുംബോള്‍ അത്യാവശ്യം എഞ്ജിന്‍റെ ശബ്ദവും പുകയുമൊക്കെ കണ്ടിട്ടുണ്ട്. ആ ഐഡിയ വച്ച് ഒരു അലക്ക് അലക്കി.
T T T T TrrrrrrrrrrrrrrrRRRRRRRRRRRR..............
നിറ്ത്താതെ ഈ ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍ ശബ്ദം കേട്ട് എക്സാമിനര്‍ ആദ്യം ഒന്നു ഞെട്ടിയെന്‍കിലും പുള്ളി നിറ്ത്താന്‍ ഭാവമില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, STOP IT.
RRRRRRRRRRrrrrrrrrrrr r r r T T T T. വലിയ ജെറ്ക്കൊന്നുമില്ലാതെ വണ്ടി പതുക്കെ നിറ്ത്തി ക്കാണിച്കു കൊടുത്തു. പിന്നെയവിടെ എന്ത് സംഭവിച്ചു എന്നതിനെ ക്കുറിച്ച് എനിക്ക് നല്ല ധാരണയില്ലെന്‍കിലും റിസല്‍ട്ട് അവിതറ്ക്കിതമാണ്.


ടി കെ എം കോളേജില്‍ നടന്ന വേറൊരു കഥ കേട്ടിട്ടുണ്ട്. സാധാരണ അഞ്ച് വറ്ഷം കൂടുംബോള്‍ സിലബസ്സ് പുതുക്കും. ചിലറ് വറ്ഷങ്ങ്ങ്ങളായി പാസ്സാവതെ കോളെജ് നിറഞ്ഞ് കവിഞ്ഞ് very old syllabus ആയി നില കൊള്ളും. ആ ഗണത്തില്പ്പെട്ട ഒരാളുണ്ടായിരുന്നു ടി കെ എമ്മില്‍. Heat engines lab പസ്സാവാതെ വര്ഷങ്ങളായി വിലസ്സുന്ന ടിയാനെ പാസ്സാക്കി യൂനിവെഴ്സിറ്റിക്കുണ്ടാകുന്ന നഷ്ടം കുറക്കാന്‍ കോളേജും യൂനിവേഴ്സിറ്റിയും തീരുമാനിച്ചു. ഇങ്ങ്നനെ ചെയ്യുന്നതിലെ പ്റഥമ കടംബ ഇദ്ദേഹത്തെ ലാബില്‍ എത്തിക്കുക എന്നുള്ളതാണ്. പരീക്ഷാ ദിവസം അറ്റന്‍ഡര്മാര്‍ ഇദ്ദേഹത്തെ റൂമില്‍ നിന്ന് പൊക്കി ലാബിലേക്ക് ആനയിച്ചു. സാറെ ഇന്നൊരു മൂഡില്ല എന്ന് പല പ്റാവശ്യം പറഞ്ഞു നൊക്കിയെന്‍കിലും അവര്‍ വിട്ടില്ല. ലാബില്‍ ടെസ്റ്റ് എതാണെന്ന് തീരുമാനിക്കാന്‍ ഒരു ഷീറ്റ് വലിക്കാന്‍ പറഞ്ഞു, വലിച്ചപ്പൊല്‍ കിട്ടീയത് ഫിയറ്റ് എഞ്ജിന്‍. സാറേ ഇത് ഞാന്‍ പടിച്ചിട്ടില്ലെന്ന് കക്ഷി. മാഷ് പറഞ്ഞു വേരൊരു ഷീറ്റ് വലിച്ചോളാന്‍. അപ്പോള്‍ തടഞ്ഞത് കിറ്ലോസ്കര്‍ എഞ്ജിന്‍. അതും പഠിച്ചിട്ടില്ലെന്ന് നമ്മുടെ കക്ഷി. അവ്സാനം സാറ് പറഞ്ഞു ഇഷ്ടമുള്ള ഒരു എക്സ്പീരിമെന്‍റ്റ് ചെയ്തു കൊള്ളാന്‍. അവസാനം മനസില്ലാ മനസ്സോടെ റസ്റ്റണ്‍ എഞ്ജിന്‍ ചെയ്യാന്‍ ധാരണ ആയി.
സ്റ്റാര്‍ട്ട് ചെയ്താല്‍ തന്നെ പാസ്സ് ആക്കാമെന്ന് സാറ്. പടിച്ച പണീ പതിനെട്ടും പയറ്റിയിട്ടും എഞ്ചിന്‍ സ്റ്റാര്‍ട്ട് ആവുന്നില്ല. എഞ്ചിന്‍ സ്റ്റാറ്ട് ആവാതെ വിയറ്ത്തു നില്ക്കുന്ന നമ്മുടെ കക്ഷിയുടേ അടുത്തേക്ക് സാറ് നടന്നടുത്തു. സാറേ ഇതെങ്ങ്ങ്ങിനെ സ്റ്റാറ്ട്ട് ആവും, ഇതില്‍ ഡീസല്‍ ഇല്ല. അങ്ങനെ വരാന്‍ വഴിയില്ലല്ലോ, ഞാനൊന്ന് നോക്കട്ടെ എന്ന് പറഞ്ഞ് സാറ് ഡീസല്‍ ടാന്‍കിന് മുകളില്‍ എണി വച്ചു കയറി നോക്കി. ഈ തക്കം നോക്കി പരീക്ഷാറ്ത്ഥി ലാബ് റെക്കോഡുമെടുത്ത് ഒറ്റപ്പാച്ചില്‍. അതിന്‍റെ കൂടെ ഒരു ഡയലൊഗും അങ്ങനെ ഇപ്പം എനിക്ക് ചുളുവില്‍ പാസ്സാവണ്ട.

No comments: