Thursday, January 14, 2010

Saturday, December 12, 2009

പെരുമഴക്കാലം

ഇത് പെരുമഴക്കാലം
നിലാവു പോലെ പെയ്യുന്നത്
നനവാര്‍ന്ന സ്മൃകളിലെ സ്വപ്ന മരീചികകള്‍ മാത്രമല്ല
ഓര്‍മ്മകളുടെ നെഞ്ചിന്‍ കൂട്ടിനകത്ത്
ചേര്‍ത്ത് വെച്ച മധുരവും കയ്പ്പും കൂടിയാണ്

Friday, December 11, 2009

Quotes

Plan is to devide Iraq into three parts: Regular, premium and unleaded - Jay Leno

എനിക്ക് രണ്ട് പള്ളികളോടേ വിരൊധമുള്ളൂ; ഒന്ന് മുല്ലപ്പള്ളി, മറ്റേത് കടന്നപ്പള്ളി - KG Marar

Legendary decathlete Daley Thomson's record was broken by Jurgen Hingsen before 1984 olympics. When asked about winning chances of Hingsen Daley's reply: There are two chances for Hingsen to win Olympic gold; "steal my gold medal or participate in some other item"

ഒരു പത്ര പ്രവര്‍ത്തകന്‍ EMS നോട്: താങ്കള്‍ക്ക് ഈ വിക്ക് സ്ഥിരമായി വരാറുണ്ടോ ?
EMS : ഇല്ല സംസാരിക്കുംബോള്‍ മാത്രമേ ഉള്ളൂ

OMN

OM Neelakantan Namboothiri എന്ന electrical department head വഴി തെറ്റി എഞ്ജിനിയറ്ങ്ങ് കോളേജിലെത്തിയതാവാനാണ് സാധ്യത. അദ്ധേഹത്തിന്റെ ശരീര പ്രകൃതി ഒരു പ്രൊഫസറുദ്യോഗത്തിന് ചേര്‍ന്നതായിരുന്നില്ല. സ്ത്രീ വിഷയത്തില്‍ ഇദ്ധേഹത്തിന് ഒരു ചെറിയ ദൌര്‍ബല്യം ഉണ്ടായിരുന്നു. ഈ ദൌര്‍ബല്യം പലരും മുതലെടുക്കാറുണ്ടെന്ന് അദ്ധേഹം തന്നെ പ്രഖ്യാപിച്ചതായി ചരിത്ര രേഖകളില്‍ കാണുന്നു. സാരി ചുറ്റിയ എന്തിനോടും ഒരു അഭിനിവെഷം പുലര്‍ത്തിയിരുന്ന അദ്ധേഹം തന്റെ ഈ സിദ്ധി ഒളിച്ചു വെക്കാന്‍ മെനക്കെട്ടില്ല.
OMN എന്ന ഈ മാന്യ ദേഹം ഓര്‍മ്മകളിലെ പല സംഭവങ്ങളിലും മായാതെ തങ്ങി നില്‍ക്കുന്നു. അതിലൊരു സംഭവം ഇങ്ങനെ:-
ഒരു ദിവസം അദ്ധേഹം തന്റെ സുപ്രസിദ്ധമായ രാജ് ദൂത് മോട്ടോര്‍ ബൈക്കില്‍ ക്സാനഡുവിന്റെ മുന്‍പില്‍ വെച്ച് ആരെയോ (ലേഡീസ് ഹോസ്റ്റലില്‍ നിന്ന് നടക്കാനിറങ്ങിയ പെണ്‍ കുട്ടികള്‍ ആവാന്‍ സാദ്ധ്യത) കണ്ടു മുട്ടി. സംസാരം നീളുന്നതിനിടെ കോളെജിലേക്കുള്ള ഏക ബസ്സായ SNS വരുന്നു. “അയ്യോ ബസ് വന്നൂലോ, ഞാന്‍ പോട്ടെ“ എന്ന് പറഞ്ഞ് ടിയാന്‍ ബസ്സില്‍ കയറിപ്പോയി. ബസ്സ് നടക്കാവ് റെയില്‍വേ ഗേറ്റ് കഴിഞ്ഞപ്പോഴാണ് താന്‍ ബൈകിലാണല്ലോ കോളേജില്‍ പോയത് എന്ന് അദ്ധേഹത്തിന് ബോധോദയം ഉണ്ടായത്. പുതിയ പാലത്തില്‍ ബസ്സ് ഇറങ്ങി ഓട്ടോ പിടിച്ച് കോളേജില്‍ പോയി ബൈക്ക് എടുത്തു എന്നാണ് കേള്‍വി.
വേറൊരിക്കല്‍ ഇദ്ധേഹം ബൈക്കില്‍ കോളേജില്‍ നിന്ന് തിരികെ പോകുംബോള്‍ നടക്കാവ് ഗേറ്റ് അടച്ചിരിക്കുന്നു. കോളേജ് ബസ്സുകള്‍ നിരയായി ഗേറ്റില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ബസ്സിലിരിക്കുന്ന പെണ്‍ കുട്ടികളെ നോക്കി ബൈക്ക് ഓടിക്കുന്നതിനിടെ ബൈക്ക് ഗേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ഒരാനയുടെ മൂട്ടില്‍ ചാര്‍ത്തി. ബൈക്കും OMN ഉം ദാണ്ടെ കിടക്കുന്നു താഴെ. ബസ്സില്‍ നിന്നും പൊട്ടിച്ചിരികള്‍ പൊട്ടിച്ചിതറി. OMN ഉണ്ടോ ചമ്മൂന്നു. ബൈക്ക് പൊക്കുന്നതിനിടയില്‍ അദ്ധേഹത്തിന്റെ വക expert comments “ഏയ് ആനക്കൊന്നും പറ്റീട്ടില്ല, ആനക്കൊന്നും പറ്റീട്ടില്ല”
College-ല്‍ സമരം തീര്‍ക്കാനെത്തിയ ശിവദാസ മേനോന്‍ OMN ഓട് ഈ മീറ്റിങ്ങ് കഴിഞ്ഞ് മണ്ണാര്‍ക്കാട്ട് വേറൊരു മിറ്റിങ്ങ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ “ഓ, ഇതെന്നെയാ അപ്പൊ പണി?” എന്ന് OMN മൊഴിഞ്നുവത്രെ.
പകരം മേനോന്റെ വക തെറിയഭിഷേകം തോനെ കിട്ടി. പിറ്റേന്ന് രാവിലെ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്നിലെ മില്‍മ ബൂത്തില്‍ പാല്‍ വാങ്ങാനെത്തിയ OMN ഒരു പാര്‍ട്ടി ടിക്കറ്റ് കിട്ടുമോ എന്ന് തന്നോടന്വേഷിച്ചതായി പാറ്ട്ടിയോടടുപ്പമുള്ള ഒരു മാന്യ ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Wednesday, June 3, 2009

നീര്‍ മാതളം കൊഴിഞ്ഞപ്പോള്‍.................

"നീര്‍ മാതളങ്ങളുടെ മണം അമ്മയുടെ താരാട്ടായിരുന്നു. രാത്റി കാലങ്ങളില്‍ ഞാന്‍ ഉറങ്ങുംബോള്‍ അമ്മയുടെ ആശ്ലേഷത്തില്‍ നിന്ന് വിടുവിച്ച് എത്റയോ തവണ ജനാലയിലൂടെ നോക്കി നിന്നിട്ടുണ്ട്, പൂത്ത് നില്ക്കുന്ന നീര്‍മാതളം ഒരു നോക്ക് കൂടി കാണാന്‍ .
നിലാവിലും നേര്‍ത്ത നിലാവായ ആ ധവളിമ സര്‍പ്പക്കാവില്‍ നിന്നും ഒരോ കാറ്റ് വീശുംബോഴും തിരുവാതിരക്കുളി കഴിഞ്ഞ പെണ്‍ കിടാവ് പോലെ വിറച്ചു. ഒരോ വിറയലിലും എത്റയൊ പൂക്കള്‍ കൊഴിഞ്ഞു വീണു. നാല് നനുത്ത ഇതളുകളും നടുവില്‍ ഒരു തൊങ്ങലും മാത്റമെ ആ പൂവിന് സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. ഞെട്ടറ്റ് വീഴും മുന്‍പ് അത് ചുറ്റുമുള്ള അന്തരീക്ഷത്തെ സുഗന്ധ പൂര്‍ണ്ണമാക്കി."

- നീര്‍ മാതളം പൂത്ത കാലം

മലയാളത്തിന്‍റെ ആ നീര്‍മാതളം സുഗന്ധം പരത്തി കടന്നു പോയി, പക്ഷെ അതു പകര്‍ന്നു തന്ന വാസന എന്നും മലയാളത്തില്‍ നില നില്ക്കും. ഭാഷയെക്കാളുപരി മാധവിക്കുട്ടി എഴുതിയത് ഹൃദയം പിഴിഞ്ഞ തീക്ഷ്ണമായ അനുഭവങ്ങളില്‍ നിന്നാണ്. ഹ്രൃദയം കൊണ്ട് പാടിയ വാനമ്പാടിയായിരുന്നു അവര്‍.

ഒറ്റപ്പെടലുകളുടേതായിരിക്കണം അവരുടെ ബാല്യ കാലം. എകാന്തതകളില്‍ ആമിയുടെ സുഹൃത്തുക്കല്‍ പക്ഷികളും പൂക്കളും മരങ്ങളും നക്ഷത്റങ്ങളൂമായിരുന്നു. സ്മൃതിയുടെ ആഴങ്ങളിലേക്ക് അവര്‍ ഊളിയിട്ടപ്പോള്‍ മലയാളത്തിന് ലഭിച്ചത് അനുഭവ തീക്ഷ്ണതയുടെ തെളിനീരുറവയാണ്.

ലൈംഗികത പാപമാണെന്നും സ്ത്രീക്ക് വികാരങ്ങള്‍ പാടില്ലെന്നും വിധിച്ചിരുന്ന കപട നൈതികതയിലേക്ക് ചോദ്യങ്ങളെറിഞ്ഞ ആദ്യത്തെ എഴുത്തു കാരിയാണ് കമല സുരയ്യ എന്ന കമല ദാസ്. പ്രണയത്തെക്കുറിച്ചും ലൈംഗികതെയും കുറിച്ച് ഇത് പോലെ തുറന്നെഴുതാന്‍ ഒരു സ്ത്രീയും ധൈര്യം കാണിച്ചിട്ടില്ല.

കമല സുരയ്യയുടെ ജീവിതം തന്നെ ഒരു കവിതയായിരുന്നു, അസ്ത്ര പ്രജ്ഞയായി നിലം പതിച്ച ആ പക്ഷിക്ക്, സുഗന്ധം പരത്തി കടന്നു പോയ ആ നീര്‍ മാതളത്തിന് ആദരാഞ്ജലികള്‍.

Tuesday, June 2, 2009

ഹലോ മാന്നാര്‍ മത്തായി സ്പീക്കിങ്ങ്

കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് സപ്ലിച്ചേട്ടന്മാര്‍ പലരും നാട് വിടുന്നു, കൂട്ടത്തില്‍ നമ്മുടെ കഥാ നായകനും. ഇദ്ദേഹം ഡല്ഹിയിലേതോ വന്‍കിട കമ്പനിയിലാണെന്നും ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്സാനിയയിലോ നൈജീരിയയിലോ മറ്റോ ടൂറില്‍ ആണെന്ന്നുമാണ് നാട്ടുകാരെ ധരിപ്പിച്ചിരിക്കുനത്.

മാന്യ ദേഹം സ്ഥലത്തുണ്ടോ എന്നറിയാന്‍ ഒരു മാന്യ ദേഹമായ ഈപ്പന്‍ മൊബൈലില്‍ വിളിക്കുന്നു. പാലക്കാട് കോട്ട മൈദാനി റോട്ടിലെ ഒരു പബ്ളിക്ക് ബൂത്ത് ആണ് സ്ഥലം.

"ഹലോ ...... അല്ലെ, എടാ ഇത് ഞാന്‍ ആണ് ഈപ്പന്‍. നീ എവിടെയാ ?"

"എടാ ഈപ്പാ ഞാന്‍ ഇപ്പോള്‍ ഡെല്‍ഹി എയര്‍പോര്‍ട്ടിലണ്, ടാന്സാനിയയില്‍ നിന്ന് ഇപ്പോ വന്നിട്ടേ ഉള്ളൂ"

ഫോണ്‍ ചെയ്യുന്നതിനിടയില്‍ ഈപ്പന്‍ റോഡിലേക്ക് ഒന്ന് കണ്ണോടിച്ചപ്പോള്‍‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന ആള്‍ ‍ഒരു ഓട്ടോ റിക്ഷയില്‍ മൊബൈലില്‍ സംസാരിച്ചു കൊണ്ട് പോകുന്നു.
ഈപ്പന് സംശയം 'ഇനിയിപ്പോ ഡെല്‍ഹിയെങ്ങാനും കോട്ട മൈദാനിയിലേക്കോ മറ്റോ മാറ്റിയോ'

...................................................................................


ബോംബേയില്‍ കുറെ സുഹൃത്തുക്കള്‍ രാത്റി ഇരുട്ടുന്നത് വരെ പാര്‍ട്ടിയില്‍ പന്‍കെടുക്കുന്നു. അണ്ണനും മങ്ങുവും ജോയിയും അനീഷും സജിയുമുണ്ട് കൂട്ടത്തില്‍. അതില്‍ അണ്ണന്‍ പറയുന്നു എനിക്ക് ഘാട്കോപറില്‍ അളീയന്‍റെ വീട്ടില്‍ പോകണമെന്ന്. എല്ലാവരും കൂടി കല്യാണില്‍ പോകാമെന്ന് നിര്‍ ബന്ധിച്ചിട്ടും അണ്ണന്‍ വഴങ്ങുന്നല്ല.

പാര്‍ട്ടി കഴിഞ്ഞ് വീട്ടില്‍ പോകാനൊരുങ്ങുന്നു. അണ്ണന് കൂട്ടത്തില്‍ കല്യാണില്‍ എല്ലാവരുടെയും കൂടെ ജോളി അടിച്ച് പോയാല്‍ കൊള്ളാമെന്നുണ്ട്, പക്ഷെ ഘാട്കോപറില്‍ അളീയന്‍റെ വീട്ടില്‍ പോകുമെന്ന് പറഞ്ഞും പോയി. ഇനി എങ്ങനെ അത് മാറ്റിപ്പറയും.


എല്ലവരും പോകാനായി ഇറങ്ങുന്നു. അണ്ണന്‍, "എടാ ഒരു രൂപാ കോയിനുണ്ടോ, ഒന്ന് അളിയനെ വിളിക്കണം."

ഒരാള്‍ ഒരു രൂപ കോയിന്‍ കൊടുക്കുന്നു, അദ്ദേഹം കോയിനുമായി അടുത്ത പബ്ളിക്ക് ബൂത്തില്‍ പോയി ഫോണ്‍ ചെയ്യാന്‍ ‌വേണ്ടി കോയിന്‍ ഇട്ട് കറക്കുന്നു.

"ഹലോ അളീയനല്ലെ"

"..............."

"അളിയാ ഇന്ന് വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല"

"..............."

"ഇല്ല അളിയാ പറ്റില്ല"

"..............."

"ഇന്നെന്തായാലും പറ്റില്ല, ഞാനും ഫ്റന്‍റ്റ്സും ഒന്നു കൂടി. ഇപ്പോള്‍ തന്നെ ലേറ്റ് ആയി"

"..............."

"ഇനിയൊരു ദിവസമാകട്ടെ, ശരിയെന്നാല്‍ വെക്കട്ടേ"

ഫോണ്‍ വെക്കലും ഒരു രൂപാത്തുട്ട് റ്റിക്ക് എന്ന ശബ്ദത്തോടെ താഴെ ( കോയിന്‍ റിട്ടേണ്‍ ബോക്സില്‍) ‌വീഴുന്നു. ഫോണ്‍ ചെയ്തുരുന്നെന്‍കില്‍ പൈസ വീഴില്ലായിരുന്നു. സുഹൃത്തുക്കളെ കാണിക്കാന്‍ വേണ്ടിയുള്ള അണ്ണന്‍റെ ഒരു ചെറിയ നംബരായിരുന്നു ഫോണ്‍ വിളി.

.....................................................................................

തിരുവനന്തപുരത്തെ ഒരു ടെലിഫോണ്‍ ബൂത്തില്‍ "Speak to god" എന്നെഴുതി വെച്ചിരിക്കുന്നു.

ഇത് കണ്ട് താത്പര്യ പൂര്‍വ്വം ഒരു സഞ്ചാരി സമീപിക്കുന്നു.

സഞ്ചാരി, "How much it cost to speak to god ?"

കടക്കാരന്‍ "One Rupee"

"Only One Rupee ?"

"Yes, you are in "god's own country", It is a local call here"

Friday, May 29, 2009

നറു നുറുങ്ങുകള്‍

അബ്ദുക്ക കണിശക്കാരനും അപാരമായ ഓര്‍മ്മ ശക്തിയുള്ള ഒരാളുമായിരുന്നു. കളയുന്നതിനും സൂക്ഷിക്കുന്നതിനും കൃത്യമായ കണക്ക് വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. ഭൂലോകത്തിന്റെ സ്പന്ദനം തന്നെ കണക്കിലാണ് എന്ന ഉറച്ച വിശ്വാസിയാണ് അബ്ദുക്ക.

ഒരിക്കല്‍ നാട്ടില്‍ ഒരു പ്രണയ ജോഡി വിഷം കഴിച്ചു.
ആണ് കഴിച്ചത് Tick 20 ആണെങ്കില്‍ പെണ്ണ് കഴിച്ചത് Bayer ന്റെ നെല്ലിനടിക്കുന്ന കീട നാശിനിയാണ്(പ്യാര് ഓര്‍ക്കുന്നില്ല).
പെണ്ണ് ഉടനെ സ്വര്‍ഗ്ഗ ലോകം പൂകി, ആണാണെങ്കില്‍ ആസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.

മരിച്ച വീട്ടില്‍ കണ്ണോക്കിന് പോയി തിരിച്ച് വരുന്ന അബ്ദുക്കയെ കാത്ത് ഭാര്യ സുഹ്റ കോലായില്‍ ഇരിക്കുന്നുണ്ടായിരുന്നു.

മുറ്റത്ത് നിന്ന് ഉമ്മറത്തേക്ക് നടന്ന് വരുന്ന അബ്ദുക്കയോട് ആകാംക്ഷാഭരിതയായ സുഹ്റ ചോദിക്കുന്നു “എന്തായി ?”

“പെണ്ണ് മരിച്ചു, ആണ് രക്ഷപ്പെടുമെന്നാ തൊന്നുന്നത്“

“എന്നാലും അവരെന്തിനാണീ കടും കൈ ചെയ്തത് ?”

“സൂറാ, അവര്‍ക്ക് അബദ്ധം പറ്റിയത് എവിടെയാണെന്നറിയ്യോ നിനക്ക് ?“

“എവിടെയാ ?”

“അവര്‍ രണ്ട് മരുന്നും തുല്യമായി മിക്സ് ചെയ്ത് കഴിക്കണമായിരുന്നു“

(50% വീതം കഴിച്ചാല്‍ രണ്ടാളും വടിയായേനെ എന്ന് സാരം. കണക്കില്‍ പാണ്ഠിത്യം ഉണ്ടാവേണ്ടത് ആത്മ ഹത്യാ വേളയിലും അനിവാര്യമാണ് എന്ന് മനസ്സിലായില്ലേ!!!)

-----------------------------------------------------------------------------

സംഭവം നടന്നത് എണ്‍പതുകളിലാണ് എന്ന് തോന്നുന്നു, കൃത്യമായ വര്‍ഷം ഓര്‍മ്മയില്ല. ആയിടെക്കാണ് നാട്ടില്‍ ടെലിഫോണ്‍ കണക്ഷന്‍ കിട്ടിയത്.

ഫോണ്‍ കണക്ഷന്‍ കിട്ടി കുറച്ച് കഴിഞ്ഞാണ് എന്റെ ഉപ്പയുടെ എളേപ്പ മരണപ്പെടുന്നത്. എല്ലാവരെയും ജ്യേഷ്ഠന്‍ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയാണ്.

കൂട്ടത്തില്‍ കാസറഗോട്ടുള്ള അഹമ്മദ്ക്കയെ വിളിക്കുന്നു.

“ഹലോ“

“ഹലോ“

“അഹമ്മദ്ക്കയല്ലേ ?“

“അതെ“

“ഞാന്‍ പാടൂര് നിന്ന് നൌഷാദ് ആണ് വിളിക്കുന്നത്, കുട്ടിച്ച മൌത്ത് ആയിപ്പോയി (കുട്ടിച്ച മരണപ്പെട്ടു), അത് പറയാനാണ് വിളിച്ച്ത്“

“നൌഷാദ് അല്ലെ ?”

“അതെ”

“നീ എവിടുന്ന്‍ വിളിക്കുന്നൂ ന്നാ പറഞ്ഞത് ?“

“പാടൂര്‍ന്ന്“

“പാടൂര്‍ന്നാ ? അവിടെ എപ്പഴാ ടെലിഫോണ്‍ വന്നത് ?“

(പുരക്ക് തീ പിടിക്കുംബോഴാണ് അതിയാന്‍ കവുക്കോല്‍ തപ്പുന്നത് !!!)

മരമില്ലില്‍ ത്രിഗുണന്‍

This is a walked story (ഇതൊരു നടന്ന കഥയാണ്)

മമ്മദാജി എന്തും സഹിക്കും, ചതിയൊഴിച്ച്. ഇപ്പോള്‍ താന്‍ ഉറ്റ സുഹൃത്തുക്കളാണെന്ന് കരുതിയിരുന്നവരുടെ ചതിയില്‍ മനം നൊന്ത് അദ്ദേഹം വിതുന്‍പുകയാണ്.

മമ്മദാജി നാട്ടിലെ പൌര പ്റമുഖനും ഒരു മില്ലിന്‍റെയും തുണിക്കടയുടെയും ഉടമയുമാണ്. നാട്ടില്‍ ജാതിമത ഭേദമന്യെ നല്ലൊരു സുഹൃദ് വലയമുണ്ട് അദ്ദേഹത്തിന്. ഇതില്‍ ബാബുവും അബ്ദുവും തോമസും പീറ്ററും ക്റൃഷ്ണന്‍ കുട്ടിയും നാരായണനും ഒക്കെ പെടും. വൈകുന്നേരങ്ങളില്‍ ടൌണിനടുത്തുള്ള ഹാജിക്കയുടെ മരമില്ലാണ് ഇവരുടെ സന്ധിപ്പിന് വേദിയാകുന്നത്. പകലന്തിയോളം കച്ചവടവും ടെന്‍ഷനും ഒക്കെയായി കഴിയുന്ന ഇവര്‍ക്ക് ഈ ഒത്തു ചേരല്‍ മനസ്സിന് ചെറിയ ആശ്വാസമൊന്നുമല്ല നല്കുന്നത്.

ഇപ്പോഴത്തെ ഹാജിക്കയുടെ ദുഃഖത്തിന്‍് കാരണമായിരിക്കുന്നത് അദ്ദേഹത്തിന്‍റെ പിറന്നാള്‍ പ്റമാണിച്ച് സുഹൃത്തുക്കള്‍ സംഘടിപ്പിച്ച പാര്‍ട്ടിയാണ്.

കസേരകള്‍ക്ക് മദ്ധ്യത്തിലുള്ള വട്ട മേശയില്‍ ഇരകളാകാന്‍ വേണ്ടി കോഴി, ആട്, പോത്ത്, പൊറോട്ട, പത്തിരി എന്നിവയും കൂട്ടത്തില്‍ ത്റിഗുണനും പെപ്സിയും. കൂട്ടുകാര്‍ ത്റിഗുണന്‍ മോന്തുന്‍ബോള്‍ ഹാജിക്ക പെപ്സി കഴിക്കും, ഇതാണ് പതിവ്. എന്നാല്‍ ഇന്ന് ച്ങ്ങാതിമാര്‍ ചേര്‍ന്ന്‍ അദ്ദേഹത്തിന്‍റെ പെപ്സിയില്‍ ത്രിഗുണന്‍ കലര്‍ത്തിയിരിക്കുന്നു. അതാണ് അദ്ദേഹത്തിന്‍റെ ഈ ക്ഷോഭത്തിന് കാരണം. പെപ്സി ഒറ്റ വലിക്ക് അകത്താക്കിയ ഹാജിക്ക തല താഴ്ത്തി അല്പ നേരം ഇരുന്നു, പിന്നെ കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു.
ഹാജിക്കയുടെ പിറന്നാളല്ലെ, അദ്ദേഹവും അല്പം മൂഡായിക്കോട്ടെ എന്ന് കരുതി സുഹൃത്തുക്കള്‍ ഒപ്പിച്ച ഒരു വിക്റസ്സാണിപ്പോള്‍ വിനയായി മാറിയിരിക്കുന്നത്.

ഹാജിക്കയെ എല്ലാവരും മാറി മാറി സമാശ്വസിപ്പിക്കാന്‍ നോക്കി, എന്നാല്‍ അദ്ദേഹം വഴങ്ങുന്ന മട്ടില്ല.

ഹാജിക്ക പറഞ്ഞു, " നിങ്ങളെ ചങ്ങായിമാരെപ്പോലെയല്ല ഞാന്‍ കരുതിയിരുനത്, സ്വന്തം ഉടപ്പിറപ്പുകളെപ്പോലെയായിരുന്നു. ആ എന്നോട്...."

കൃഷ്ണന്‍ കുട്ടി, " ഹാജിക്ക, ഒന്നും സംഭവിച്ചിട്ടില്ല എന്ന് കരുതി ക്ഷമിച്ചാള'

ഹാജിക്ക, " ഈ എന്നോട് തന്നെ ഇത് വേണമായിരുന്നോ....."

ബാബു, "ഹാജിക്കയെ നമ്മള്‍ ഒരു ജേഷ്ടനെപ്പോലെയാണ് കരുതുന്നത്'

തോമസ്, "ഹാജിക്ക നമ്മളോട് ക്ഷമിക്കണം, ഇനിയിതുണ്ടാവില്ല"

ഹാജിക്കക്ക് സുഹൃത്തുക്കളുടെ ഈ ചതി സഹിക്കാന്‍ പറ്റുന്നതിലുമപ്പുറമായിരുന്നു. അദ്ദേഹം പൊട്ടിത്തെറിച്ചു

" ബലാലുകളേ, എങ്ങനെ ഞാനിത് സഹിക്കും, ഇത്റ നല്ല സാധനം ഉണ്ടായിട്ട് ഇത് വരെ നിങ്ങ‍ള് ഞമ്മക്ക് തന്നില്ലല്ലോ.."

സദസ്സ് അല്പ നേരം സ്തംഭിച്ചു, അനന്തരം ഒരു വന്‍ പൊട്ടിച്ചിരിയിലേക്ക് കൂപ്പ് കുത്തി.

Wednesday, May 27, 2009

കാസറഗോഡ് നിഘണ്ടു - kasaragod dictionary

This dictionary has been moved to a dedicated blog site http://ssherule.blogspot.com/2009/05/dictionary.html

Click the title to go to the blog

കലാലയ നര്‍മ്മങ്ങള്‍

പഠിച്ചു കൊണ്ടിരുന്നപ്പോള്‍ നടന്ന ചില നറ്മ്മ ശകലങ്ങള്‍ ഇപ്പോള്‍ അയവിറക്കുംബോള്‍ രസം തോന്നുന്നു. അതില്‍ രാഷ്ട്രീയ സംഭവങ്ങളും അമളികളും തറകള്‍ വരെ പെടും. ചിലത് കേട്ടു കേള്‍വിയാണെങ്കില്‍ ചിലവ ഞാനും കൂടി ഉണ്ടായിരുന്നപ്പോള്‍ സംഭവിച്ചതാണ്.

ഒരു പ്രാവശ്യം ലോഡുമായി ഒരു ലോറി അത് വഴി പോയപ്പോള്‍ ബി എം എസ് കാരാണെന്ന് വിചാരിച്ച് നമ്മുടെ ഒരു സഖാവിന്റെ നേത്രുത്വത്തില്‍ ചാറ്ജ് ചെയ്ത് അടിച്ചതിന് ശേഷമാണ് മനസ്സിലായത് അത് എച് എം എസ് കാരാണെന്ന് അവസാനം എല്ലാവരും ചേര്‍ന്ന് കാശ് പിരിപ്പിച്ച് കുഴംബ് വാങ്ങാനുള്ള പൈസ കൊടുത്ത് ഒത്ത് തീറ്പ്പാക്കി.

ക്സാനഡുവില്‍ ഒരു പ്രാവശ്യം കോളെജ് വിദ്യാറ്ത്തികളും നാട്ടുകാരും സാംബാര്‍ മേത്ത് തെറിച്ചു എന്ന സംഭവതില്‍ അടി യുണ്ടായി. അകത്തേത്തറയില്‍ നിന്ന് വടി വാളും മറ്റായുധങ്ങളുമായി ആള്‍ക്കാരെത്തി. എല്ലാവരും ഓടി രക്ഷപ്പെട്ടു, സംഭവം പിടി കിട്ടാതെ അവിടെ ചുറ്റിത്തിരിഞ്ഞ് കറങ്ങിയിരുന്ന ജെ (പേര് മുഴുമിപ്പിക്കുന്നില്ല) യുടെ ചെപ്പക്കുറ്റിക്ക് ഒരു അടി കിട്ടുന്നു. അദ്ധേഹത്തിന് എന്നിട്ടും എന്തിനാണ് അടി കിട്ടിയത് എന്ന് മനസ്സിലായില്ല, ചെവിയില്‍ നിന്ന് കുയിങ്.ങ്ങ്.ങ്.ങ്.ങ്..എന്ന് ഒരു വണ്ട് പറന്ന് പോകുന്ന ശബ്ദം മാത്രം കേല്‍ക്കാം. അവസാനം അടിച്ചവന്റെ ആക്ഷന്‍ കണ്ടപ്പോള്‍ മാത്രമാണ് അയാള്‍ ഓടെടാ എന്നാണ് പറയുന്നത് എന്ന് മനസ്സിലായത്.

റയില്‍വേ കോളനിയില്‍ സുഹ്രുത്ത ആയി ഒരു ചുമട്ട് തൊഴിലാളീ ഉണ്ടായിരുന്നു. വിടല്‍ കാസ്ട്രൊ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സ്ഥിരം ദേശാഭിമാനി വായിച്ചിരുന്നത് കൊണ്ട് നല്ല ലോക പരിചയമാണ്. വിപ്ലവത്തെക്കുറിച്ച് അതിയാന് സ്വന്തമായ കാഷ്ച്പ്പാടുകളുണ്ടായിരുന്നു. സൊവിയറ്റ് യൂനിയന്‍ നില നില്‍ക്കുന്ന കാലമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കമ്യൂണിസ്റ്റ് കാരൊക്കെ രഷ്യയിലോ ക്യൂബയിലോ പോകുക, എന്നിട്ട് ഇന്ത്യയില്‍ ബോംബ് വറ്ഷിച്ച് മുതലാളി വറ്ഗ്ഗത്തെ നിഷ്കാസനം ചെയ്തതിന് ശേഷം കമ്യൂണിസ്റ്റ് കാരെ തിരിച്ചു കൊണ്ട് വരിക. എത്ര ഉദാത്തമായ വിപ്ലവ സങ്കല്പം.

നീലിക്കാട് താമസിച്ചിരുന്നപ്പോള്‍ എന്‍ എന്ന് പേരുള്ള ഒരാള്‍ സഹ മുറിയനായുണ്ടായിരുന്നു. സപ്പ്ളികള്‍ ഇഷ്ടം പോലെ ആയ്തിന്റെ ഡെസ്പില്‍ നടക്കുന്ന സമയം. പുള്ളി ഒരു ജീന്‍സ് വങ്ങിക്കാന്‍ പോയി. സെയില്‍സ് ഗേള്‍ ചോദിച്ചു, “ആറ്ക്കാ?”
കൂടെ ഉണ്ടായിരുന്നവന്‍ ചൂണ്ടിക്കാണീച്ചു “ഇവന് വേണ്ടിയാ“.
സെയില്‍സ് ഗേള്‍, “വേസ്റ്റ്?”
ഉത്തരം ഉടനെ വന്നു, “ജീവിതം മൊത്തം വേസ്റ്റാ?”

കൂടെ ഒരു അരവിന്ദന്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ച കൂട്ടത്തില്‍ അച്ചന്റെ പേര് ചോദിച്ചു. അദ്ദേഹത്തിന്റെ സുഹ്രുത്തായിരുന്നു ഉത്തരം പറഞ്ഞത്, “മുഴുവിന്ദന്‍”

സഖാ‍വ് അജിത് സകറിയ ഒരു ചുവന്ന ഡയറി കക്ഷത്ത് വെച്ച് നടക്കുമായിരുന്നു. ഇത് കണ്ട് അഷ്രഫ് ചൊദിച്ചത് ഇങ്ങനെയാണ്. “ചോരച്ചാല്‍ നീന്തിക്കടന്നപ്പോ വീണതായിരിക്കും അല്ലേ ?“

സെക്കന്‍ഡ് ഹോസ്റ്റല്‍ മെസ്സിലെ നായര്‍ ആദ്യ റൌണ്ടില്‍ അഞ്ച് ചപ്പാത്തി വീതമാണ് ഇടുക. സെക്കന്ദ് റൌണ്ടില്‍ ചപ്പാത്തി വേണമെങ്കില്‍ ചപ്പാത്തി എത്ര വേണമെന്ന് പറയണം. കൂടെ ഒരാള്‍ ചപ്പാത്തിയുടേ എണ്ണം എഴുതാന്‍ വരും. അപ്പോള്‍ ചപ്പാത്തിയുടേ എണ്ണവും റൂം നംബരും പറയണം. ഇത് ഒരു ഫാസ്റ്റ് പ്രൊസസ്സ് ആണ്, ഫോഡ് കമ്പനിയിലെ പ്രൊഡക്ഷന്‍ ലൈന്‍ പോലെയാണ് കാര്യങ്ങളുടെ പോക്ക്. ഒരിക്കല്‍ ഒരു സുഹ്രുത്ത് തെറ്റി ചപ്പാത്തി എത്ര എന്ന് ചോദിച്ചപ്പോള്‍ 221 എന്ന് പറാഞ്ഞു (221 ഇദ്ദേഹത്തിന്റെ റൂം നംബരാണ്) അന്ന് അദ്ദേഹത്തിന് ഭകന്‍ (രാക്ഷസന്‍) എന്ന പേര് വീണു. ഇന്നും അദ്ദേഹം ആ പേരും പേറി നടക്കുന്നു.

എത്രയെത്ര കഥകള്‍, ഇനിയും കൂടുതല്‍ കലാലയ കഥകളുമായി വരാം.

Tuesday, May 26, 2009

കാസറഗോട്ടു കാരന്‍റെ ഇംഗ്ളീഷ്

ദുബായിയില്‍ സി ഡി വില്ക്കുന്ന കാസറഗോഡ്കാരനോട് തട്ടിപ്പിന് വിധേയനായ ഒരു ഇംഗ്ളീഷുകാരന്‍ കാശ് തിരിച്ച് ചോദിക്കുന്നു. അവരുടെ സംസാരം ശ്റദ്ധിക്കുക.

നിന്നെക്കാണന്‍ എന്നെക്കാളൂം ചന്തം തോന്നും..

നിന്നെക്കാണന്‍ എന്നെക്കാളൂം ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ - നാടന്‍ പാട്ട്