Saturday, May 23, 2009

പാച്ചുവും കോവാലനും

പാച്ചുവും കോവാലനും കോളേജിലെ കണക്ക് പഠിപ്പിക്കുന്ന രണ്ട് കണക്കപ്പിള്ളമാരാണ്, ഉറ്റ സുഹ്ര്ത്തുക്കളും. വറ്ഷങ്ങളായി കൊണ്ട് നടക്കുന്ന ഒരു കെട്ട് നോട്ടും മാനാജ്മെന്‍റ്റിന്‍റെ അനുഗ്റഹാശിസ്സുകളും കൊണ്ട് സുഖമായി ജീവിച്ച് പോകുന്നു.
രണ്ട് പേരു്‍ടെയും modus operandi ക്ക് സമാനതകളുണ്ട്. ആദ്യ വറ്ഷത്തിലെ അദ്ധ്യാപനം തുടങ്ങമ്പോള്‍ തന്നെ പ്റശ്ന സാധ്യതയുള്ള പയ്യന്സിനെ നോട്ടമിട്ട് ആദ്യം തന്നെ റാഗ് ചെയ്യും. ക്ളാസ്സിനെ തുടക്കത്തില്‍ തന്നെ ഇങ്ങനെ ഒതുക്കിയാല്‍ വറ്ഷം മുഴുവന്‍ ഇവറ് ചോദ്യങ്ങള്‍ ചൊദിക്കാതെ തങ്ങള്‍ ബോഡിലെഴുതന്നത് പകറ്ത്തി ജീവിച്ച് കൊള്ളും.
കോവാലന്‍ ആരെയെന്‍കിലും നോക്കി stand up പറഞ്ഞ് ആദ്യത്തെ മൂന്ന് attempt ല്‍ ക്രത്യമായി ഉദ്ദേശിച്ച വ്യക്തി എഴുന്നേറ്റ് നിന്ന ചരിത്റം ഉണ്ടായിട്ടില്ല. കാരണം കണ്ണ് ഒന്ന് പാറശ്ശാലയിലും മറ്റേത് ഗോകറ്ണത്തിലുമാണ്‍.
കോവാലെന്‍റെ യഥാര്ത്ഥ പേര്‍ വിനയ ചന്ദ്റന്‍ എന്നാണ്. ഇതറിയാതെ ഒരു ഒന്നാം വറ്ഷക്കാരന്‍ സ്റ്റാഫ് റൂമില്‍ ചെന്ന് പുള്ളിക്കാരനോട് ഗോപാല ക്റിഷ്ണന്‍ സാര്‍ ഉണ്ടോ എന്ന് ചോദിച്ചു. അപ്പോള്‍ നിന്‍റെ തന്തയാടാ ഗോപാല ക്റിഷ്ണന്‍ എന്ന് കോവാലന്‍ ഈ വിദ്ദ്യാറ്ത്തിയോട് കയറ്ത്തതായി ഹുയാങ്ങ് സാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്.
പാച്ചുപ്പിള്ള മമ്മൂട്ടിയെപ്പോലെ സുദ്റ്ഢമായ ശരീരവും അമ്രീഷ് പുരിയുടെ ശബ്ദവുമുള്ള ഒരു ആജാനുബാഹുവാണു‍. ക്ളാസ്സെടുക്കുംബോല്‍ പാച്ചു ബോഡിലാണ് മുഴുവന്‍ ശ്റദ്ധയും കേന്ദ്റീകരിക്കുന്നത്, നോട്ടിലുള്ളത് മൊത്തം ബോഡിലേക്ക് പകറ്ത്തുക എന്നതാണ്‍ മുഖ്യ ജോലി, ഇടക്ക് അദ്ധേഹത്തിന്‍റെ We know that, even though we don't know എന്ന തമാശ പറയാന്‍ തിരി്ഞ്ഞ് നി്ല്ക്കും, എല്ലാവരും ചിരിച്ചു എന്നുറപ്പ് വരുത്തി വീണ്ടും ബോഡിലേക്ക് തിരിയും. ഈ തമാശ അദ്ധേഹത്തിന്‍റെ കൈയിലെ Note Book ല്‍ വ്യത്യസ്ഥ സ്ഥലങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് തോന്നുന്നു. ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി സെഷണല്‍ മോഹികളായ മുന്‍ ബെഞ്ചുകാര്‍ ചിരിച്ച് ചിരിച്ച് വീഴും, എന്നിട്ട് സാര്‍ ബോഡിലേക്ക് തിരിയുംബോള്‍ ഒരു അനുഷ്ഠാനമെന്ന പോലെ എഴുന്നേറ്റിരുന്ന് വീണ്ടും നോട്ടെഴുത്ത് തുടങ്ങും. സാര്‍ ആവശ്യപ്പെടുംബോളൊക്കെ കാണിക്കാനുള്ളതാണി Note Book. തന്‍റെ കയ്യിലുള്ള Note Book മായി താരതമ്യം ചെയ്ത് അതില്‍ വള്ളി പുള്ളി വ്യത്യാസമില്ല എന്നുറപ്പ് വരുത്തി ഇത് തിരിച്ചു കൊടുക്കും.

പാച്ചുവിന്‍റെ ഈവിദ്യകള്‍ അനുസ്യൂതം തുടരുന്ന സമയത്താണ് നമ്മുടെ ശ്റീ വൈപ്പിന്‍ കടന്ന് വരുന്നത്. ഒരു ദിവസം പാച്ചു തന്‍റെ സ്ഥിരം തമാശ വീശി. ക്ളാസ്സ് മൊത്തം ചിരിച്ച് മണ്ണ് കപ്പി, ശേഷം നിശ്ശബ്ദതയിലേക്ക് തിരിച്ച് വന്നു.
എകദേശം അര മണിക്കൂര്‍ കഴിഞ്ഞു കാണും, ഇതാ വീണ്ടും വരുന്നു We know that, even though we don't know. AS usual വീണ്ടും ക്ളാസ്സ് ചിരിയിലേക്ക് കൂപ്പ് കുത്തി, പാച്ചുപ്പിള്ള ബോഡിലേക്ക് തിരിഞ്ഞു, ചിരി മതിയാക്കി എല്ലാവരും വീണ്ടും നോട്ടിലേക്ക് തിരിച്ച് വന്നു.
അപ്പോഴതാ പിന്‍ ബെഞ്ചില്‍ നിന്നൊരു അട്ടഹാസച്ചിരി. സാര്‍ തിരിഞ്ഞ് നിന്ന് നോക്കിയപ്പോളുണ്ട് വൈപ്പിന്‍ എഴുന്നേറ്റ് നിന്ന് ഹ ഹ ഹ ഹ ഹ എന്ന് ഉറഞ്ഞ് ചിരിക്കുകയാണ്. STOP IT, സാര്‍ അട്ടഹസിച്ചു.
വൈപ്പിന്‍ സാവധാനം ചിരി നിറുത്തി എന്താണ് എന്ന മട്ടില്‍ സാറിനെ ഒന്ന് ഉഴിഞ്ഞ് നോക്കി.

ഉടന്‍ എന്തെന്‍കിലും ചെയ്തില്ലെന്‍കില്‍ താന്‍ ഇത് വരെ പടുത്തുയറ്ത്തിയ വില്ലന്‍റെ മേലന്‍കി ഉരിഞ്ജ് പോകും എന്ന് കരുതി സാര്‍ വൈപ്പിനെ രുക്ഷ്മായി ഒന്ന് നൊക്കി, എന്നിട്ട് ചോദിച്ചു,

"എന്താടൊ ഇത്, ഇതൊരു ക്ളാസ്സ് അല്ലെ. എന്തിനാണ് താന്‍ ചിരിച്ചത്?"

വൈപ്പിന്‍, "സാറിന്‍റെ തമാശ കേട്ടിട്ട്"

"ഇനിയിങ്ങനെ ചിരി‍ക്കരുത് കേട്ടോ"

"സാര്‍ ഇത് പോലെയുള്ള തമാശ ഇനി പറയരുത്"
ഇത് കേട്ട് ക്ലാസ്സ് മൊത്തം കുലുങ്ങി കുലുങ്ങിച്ചിരിച്ചു.

അതിന് ശേഷം പാച്ചുപ്പിള്ള തന്‍റെ Note Book ല്‍ നിന്ന് പ്റസ്തുത തമാശ നീക്കം ചെയ്തെന്നാണ് കേള്വി.
വൈപിനായ നമ:

No comments: