This is a walked story (ഇതൊരു നടന്ന കഥയാണ്)
മമ്മദാജി എന്തും സഹിക്കും, ചതിയൊഴിച്ച്. ഇപ്പോള്‍ താന്‍ ഉറ്റ സുഹൃത്തുക്കളാണെന്ന് കരുതിയിരുന്നവരുടെ ചതിയില്‍ മനം നൊന്ത് അദ്ദേഹം വിതുന്പുകയാണ്.
മമ്മദാജി നാട്ടിലെ പൌര പ്റമുഖനും ഒരു മില്ലിന്റെയും തുണിക്കടയുടെയും ഉടമയുമാണ്. നാട്ടില്‍ ജാതിമത ഭേദമന്യെ നല്ലൊരു സുഹൃദ് വലയമുണ്ട് അദ്ദേഹത്തിന്. ഇതില്‍ ബാബുവും അബ്ദുവും തോമസും പീറ്ററും ക്റൃഷ്ണന്‍ കുട്ടിയും നാരായണനും ഒക്കെ പെടും. വൈകുന്നേരങ്ങളില്‍ ടൌണിനടുത്തുള്ള ഹാജിക്കയുടെ മരമില്ലാണ് ഇവരുടെ സന്ധിപ്പിന് വേദിയാകുന്നത്. പകലന്തിയോളം കച്ചവടവും ടെന്‍ഷനും ഒക്കെയായി കഴിയുന്ന ഇവര്‍ക്ക് ഈ ഒത്തു ചേരല്‍ മനസ്സിന് ചെറിയ ആശ്വാസമൊന്നുമല്ല നല്‍കുന്നത്.
ഇപ്പോഴത്തെ ഹാജിക്കയുടെ ദുഃഖത്തിന്‍് കാരണമായിരിക്കുന്നത് അദ്ദേഹത്തിന്റെ പിറന്നാള്‍ പ്റമാണിച്ച് സുഹൃത്തുക്കള്‍ സംഘടിപ്പിച്ച പാര്‍ട്ടിയാണ്.
കസേരകള്‍ക്ക് മദ്ധ്യത്തിലുള്ള വട്ട മേശയില്‍ ഇരകളാകാന്‍ വേണ്ടി കോഴി, ആട്, പോത്ത്, പൊറോട്ട, പത്തിരി എന്നിവയും കൂട്ടത്തില്‍ ത്റിഗുണനും പെപ്സിയും. കൂട്ടുകാര്‍ ത്റിഗുണന്‍ മോന്തുന്‍ബോള്‍ ഹാജിക്ക പെപ്സി കഴിക്കും, ഇതാണ് പതിവ്. എന്നാല്‍ ഇന്ന് ച്ങ്ങാതിമാര്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ പെപ്സിയില്‍ ത്രിഗുണന്‍ കലര്‍ത്തിയിരിക്കുന്നു. അതാണ് അദ്ദേഹത്തിന്റെ ഈ ക്ഷോഭത്തിന് കാരണം. പെപ്സി ഒറ്റ വലിക്ക് അകത്താക്കിയ ഹാജിക്ക തല താഴ്ത്തി അല്പ നേരം ഇരുന്നു, പിന്നെ കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു.
ഹാജിക്കയുടെ പിറന്നാളല്ലെ, അദ്ദേഹവും അല്പം മൂഡായിക്കോട്ടെ എന്ന് കരുതി സുഹൃത്തുക്കള്‍ ഒപ്പിച്ച ഒരു വിക്റസ്സാണിപ്പോള്‍ വിനയായി മാറിയിരിക്കുന്നത്.
ഹാജിക്കയെ എല്ലാവരും മാറി മാറി സമാശ്വസിപ്പിക്കാന്‍ നോക്കി, എന്നാല്‍ അദ്ദേഹം വഴങ്ങുന്ന മട്ടില്ല.
ഹാജിക്ക പറഞ്ഞു, " നിങ്ങളെ ചങ്ങായിമാരെപ്പോലെയല്ല ഞാന്‍ കരുതിയിരുനത്, സ്വന്തം ഉടപ്പിറപ്പുകളെപ്പോലെയായിരുന്നു. ആ എന്നോട്...."
കൃഷ്ണന് കുട്ടി, " ഹാജിക്ക, ഒന്നും സംഭവിച്ചിട്ടില്ല എന്ന് കരുതി ക്ഷമിച്ചാള'
ഹാജിക്ക, " ഈ എന്നോട് തന്നെ ഇത് വേണമായിരുന്നോ....."
ബാബു, "ഹാജിക്കയെ നമ്മള് ഒരു ജേഷ്ടനെപ്പോലെയാണ് കരുതുന്നത്'
തോമസ്, "ഹാജിക്ക നമ്മളോട് ക്ഷമിക്കണം, ഇനിയിതുണ്ടാവില്ല"
ഹാജിക്കക്ക് സുഹൃത്തുക്കളുടെ ഈ ചതി സഹിക്കാന്‍ പറ്റുന്നതിലുമപ്പുറമായിരുന്നു. അദ്ദേഹം പൊട്ടിത്തെറിച്ചു
" ബലാലുകളേ, എങ്ങനെ ഞാനിത് സഹിക്കും, ഇത്റ നല്ല സാധനം ഉണ്ടായിട്ട് ഇത് വരെ നിങ്ങള്‍ ഞമ്മക്ക് തന്നില്ലല്ലോ.."
സദസ്സ് അല്പ നേരം സ്തംഭിച്ചു, അനന്തരം ഒരു വന്‍ പൊട്ടിച്ചിരിയിലേക്ക് കൂപ്പ് കുത്തി.
Subscribe to:
Post Comments (Atom)
6 comments:
സഫറു
അക്ഷര പിശാചുകളെ സൂക്ഷിക്കുക
തൃഗുണൻ : thr^guNan
നർമ്മം : narmmam
സംഭവം പതിവുപോലെ ഏരമ്പി
പിശാചിനെ പിടിച്ച പിശാച്...
പ്രമോദ്, സഫറൂ,
'തൃഗുണന്' അല്ല 'ത്രിഗുണന്‍' ആണു ശരി...
അപ്പൊഴേ മൂന്ന് ഗുണന്‍ (XXX) ആകൂ...
'ത്രിവര്‍ണ്ണപതാക' എന്നും 'തൃക്കൈ'എന്നുമല്ലെ പ്രയോഗം?
എന്റെ ബ്ളോഗില്‍ തന്നെ വേണോടെ നിങ്ങളുടെ അംഗം വെട്ട്.
ആയുഷ്മാന്‍ ഭവ.... ഭസ്മമാക്കിക്കളയും കളയും ഞാന്‍
പൊടിപ്പും തൊങ്ങലും ... What is this Mr Safarulla..?
Post a Comment