പഠിച്ചു കൊണ്ടിരുന്നപ്പോള്‍ നടന്ന ചില നറ്മ്മ ശകലങ്ങള്‍ ഇപ്പോള്‍ അയവിറക്കുംബോള്‍ രസം തോന്നുന്നു. അതില്‍ രാഷ്ട്രീയ സംഭവങ്ങളും അമളികളും തറകള്‍ വരെ പെടും. ചിലത് കേട്ടു കേള്‍വിയാണെങ്കില്‍ ചിലവ ഞാനും കൂടി ഉണ്ടായിരുന്നപ്പോള്‍ സംഭവിച്ചതാണ്.
ഒരു പ്രാവശ്യം ലോഡുമായി ഒരു ലോറി അത് വഴി പോയപ്പോള്‍ ബി എം എസ് കാരാണെന്ന് വിചാരിച്ച് നമ്മുടെ ഒരു സഖാവിന്റെ നേത്രുത്വത്തില്‍ ചാറ്ജ് ചെയ്ത് അടിച്ചതിന് ശേഷമാണ് മനസ്സിലായത് അത് എച് എം എസ് കാരാണെന്ന് അവസാനം എല്ലാവരും ചേര്‍ന്ന് കാശ് പിരിപ്പിച്ച് കുഴംബ് വാങ്ങാനുള്ള പൈസ കൊടുത്ത് ഒത്ത് തീറ്പ്പാക്കി.
ക്സാനഡുവില്‍ ഒരു പ്രാവശ്യം കോളെജ് വിദ്യാറ്ത്തികളും നാട്ടുകാരും സാംബാര്‍ മേത്ത് തെറിച്ചു എന്ന സംഭവതില്‍ അടി യുണ്ടായി. അകത്തേത്തറയില്‍ നിന്ന് വടി വാളും മറ്റായുധങ്ങളുമായി ആള്‍ക്കാരെത്തി. എല്ലാവരും ഓടി രക്ഷപ്പെട്ടു, സംഭവം പിടി കിട്ടാതെ അവിടെ ചുറ്റിത്തിരിഞ്ഞ് കറങ്ങിയിരുന്ന ജെ (പേര് മുഴുമിപ്പിക്കുന്നില്ല) യുടെ ചെപ്പക്കുറ്റിക്ക് ഒരു അടി കിട്ടുന്നു. അദ്ധേഹത്തിന് എന്നിട്ടും എന്തിനാണ് അടി കിട്ടിയത് എന്ന് മനസ്സിലായില്ല, ചെവിയില്‍ നിന്ന് കുയിങ്.ങ്ങ്.ങ്.ങ്.ങ്..എന്ന് ഒരു വണ്ട് പറന്ന് പോകുന്ന ശബ്ദം മാത്രം കേല്ക്കാം. അവസാനം അടിച്ചവന്റെ ആക്ഷന്‍ കണ്ടപ്പോള്‍ മാത്രമാണ് അയാള്‍ ഓടെടാ എന്നാണ് പറയുന്നത് എന്ന് മനസ്സിലായത്.
റയില്‍വേ കോളനിയില്‍ സുഹ്രുത്ത ആയി ഒരു ചുമട്ട് തൊഴിലാളീ ഉണ്ടായിരുന്നു. വിടല്‍ കാസ്ട്രൊ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സ്ഥിരം ദേശാഭിമാനി വായിച്ചിരുന്നത് കൊണ്ട് നല്ല ലോക പരിചയമാണ്. വിപ്ലവത്തെക്കുറിച്ച് അതിയാന് സ്വന്തമായ കാഷ്ച്പ്പാടുകളുണ്ടായിരുന്നു. സൊവിയറ്റ് യൂനിയന്‍ നില നില്ക്കുന്ന കാലമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കമ്യൂണിസ്റ്റ് കാരൊക്കെ രഷ്യയിലോ ക്യൂബയിലോ പോകുക, എന്നിട്ട് ഇന്ത്യയില്‍ ബോംബ് വറ്ഷിച്ച് മുതലാളി വറ്ഗ്ഗത്തെ നിഷ്കാസനം ചെയ്തതിന് ശേഷം കമ്യൂണിസ്റ്റ് കാരെ തിരിച്ചു കൊണ്ട് വരിക. എത്ര ഉദാത്തമായ വിപ്ലവ സങ്കല്പം.
നീലിക്കാട് താമസിച്ചിരുന്നപ്പോള്‍ എന്‍ എന്ന് പേരുള്ള ഒരാള്‍ സഹ മുറിയനായുണ്ടായിരുന്നു. സപ്പ്ളികള്‍ ഇഷ്ടം പോലെ ആയ്തിന്റെ ഡെസ്പില്‍ നടക്കുന്ന സമയം. പുള്ളി ഒരു ജീന്‍സ് വങ്ങിക്കാന്‍ പോയി. സെയില്‍സ് ഗേള്‍ ചോദിച്ചു, “ആറ്ക്കാ?”
കൂടെ ഉണ്ടായിരുന്നവന് ചൂണ്ടിക്കാണീച്ചു “ഇവന് വേണ്ടിയാ“.
സെയില്‍സ് ഗേള്‍, “വേസ്റ്റ്?”
ഉത്തരം ഉടനെ വന്നു, “ജീവിതം മൊത്തം വേസ്റ്റാ?”
കൂടെ ഒരു അരവിന്ദന് താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ച കൂട്ടത്തില്‍ അച്ചന്റെ പേര് ചോദിച്ചു. അദ്ദേഹത്തിന്റെ സുഹ്രുത്തായിരുന്നു ഉത്തരം പറഞ്ഞത്, “മുഴുവിന്ദന്‍”
സഖാവ് അജിത് സകറിയ ഒരു ചുവന്ന ഡയറി കക്ഷത്ത് വെച്ച് നടക്കുമായിരുന്നു. ഇത് കണ്ട് അഷ്രഫ് ചൊദിച്ചത് ഇങ്ങനെയാണ്. “ചോരച്ചാല് നീന്തിക്കടന്നപ്പോ വീണതായിരിക്കും അല്ലേ ?“
സെക്കന്‍ഡ് ഹോസ്റ്റല്‍ മെസ്സിലെ നായര്‍ ആദ്യ റൌണ്ടില്‍ അഞ്ച് ചപ്പാത്തി വീതമാണ് ഇടുക. സെക്കന്ദ് റൌണ്ടില്‍ ചപ്പാത്തി വേണമെങ്കില്‍ ചപ്പാത്തി എത്ര വേണമെന്ന് പറയണം. കൂടെ ഒരാള്‍ ചപ്പാത്തിയുടേ എണ്ണം എഴുതാന്‍ വരും. അപ്പോള്‍ ചപ്പാത്തിയുടേ എണ്ണവും റൂം നംബരും പറയണം. ഇത് ഒരു ഫാസ്റ്റ് പ്രൊസസ്സ് ആണ്, ഫോഡ് കമ്പനിയിലെ പ്രൊഡക്ഷന്‍ ലൈന്‍ പോലെയാണ് കാര്യങ്ങളുടെ പോക്ക്. ഒരിക്കല്‍ ഒരു സുഹ്രുത്ത് തെറ്റി ചപ്പാത്തി എത്ര എന്ന് ചോദിച്ചപ്പോള്‍ 221 എന്ന് പറാഞ്ഞു (221 ഇദ്ദേഹത്തിന്റെ റൂം നംബരാണ്) അന്ന് അദ്ദേഹത്തിന് ഭകന്‍ (രാക്ഷസന്) എന്ന പേര് വീണു. ഇന്നും അദ്ദേഹം ആ പേരും പേറി നടക്കുന്നു.
എത്രയെത്ര കഥകള്‍, ഇനിയും കൂടുതല്‍ കലാലയ കഥകളുമായി വരാം.
Subscribe to:
Post Comments (Atom)
3 comments:
മുഴുവിന്ദന്‍ എന്ന പറച്ചിലാണ് ഏറ്റവും ചിരിപ്പിച്ചത്.
കൂടുതല്‍ വിശേഷങ്ങള്‍ എഴുതൂ
സഫറൂ
ദുഷ്ടാ ഞാൻ ഫസ്റ്റ് ഇയർ വന്നപ്പോൾ ഒരു എസ് എഫ് ഐക്കാരൻ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ എന്നെ റാഗ് ചെയ്യാൻ നീയും അജിലാലും ശ്രമിച്ചത് ഞാൻ മറന്നിട്ടില്ല. അന്ന് അതു വഴി ആ മധുവേട്ടൻ വന്നത് എന്റെ ഭാഗ്യമായി
സംഭവം ഞാന്‍ ഒര്കുന്നില്ല, അജിലാലും ഞാനും അടുത്ത സുഹ്റുത്തുക്കളും ആയിരുന്നില്ല. ഞാന്‍ റാഗിംഗ് ചെയ്തിര്ന്നില്ല എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ പലപ്പോഴ്ഹും എന്റെ കൂടെ ഉണ്ടായിരുന്നവറ് ചെയ്യുന്നതിന്റെ പഴി ഞന്ന് കേള്‍ക്കാറാണ് പതിവ്. ടി കെ ഹംസയുടെ മകനെ റാഗ് ചെയ്തിട്ടുണ്ട്, അതില്‍ എന്റെ സംഭാവന കുറവാണ്. പല എസ് എഫ് ഐ ക്കാരും എന്നെ രാഗ് ചെയ്തിട്ടുണ്ട്, യൂനിയന്‍ സെക്റടറി അടക്കം. ഞാന്‍ അത് ആ സ്പിരിറ്റില്‍ മാത്റമെ എടുത്തിട്ടുള്ളൂ. ഒരു പരിധി വരെ, അത് മാനസികമായ പീഠനം എല്പ്പിക്കുന്നില്ലെന്കില് റാഗിംഗ് നല്ല ഗുണം ചെയ്യും.
എസ് എഫ് ഐ ക്കാരെ പ്റത്യേകം വറ്ഗ്ഗമായി കാണേണ്ട ആവഴശ്യമുണ്ടെന്ന് തോന്നുന്നില്ല.
കര്‍മ്മമാണ് ആരെയും മഹാന്മാരാകുന്നത്.
Post a Comment