Thursday, May 21, 2009

വിളിപ്പേരുകള്‍

കോളേജില്‍ അദ്ധ്യാപകരില്‍‍ പലരും വിദ്ധ്യാറ്തികളില്‍ മികവാറും അവരുടെ ചെല്ലപ്പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. അതില്‍ പലതും ഭൂലൊകത്ത് ജീവിച്ചിരിക്കുന്ന പലജീവികളുടെയും (ഉദാ: കൊതുക്, ആമ, മൂങ്ങ, പുലി, പാംബ്, ആന, ഒന്ത്, എരുമ ഇങ്ങനെ ) സസ്യ ലതാതികലൂടെയും (സ്ലോ, യൂക്കാലി, മന്‍കുറ്ണി, ഇന്‍റ്റ്ഗ്റല്‍ ഇത്യാദി) ക്യാരെക്ടറുകളുടെയും (പാച്ചു, കൊവാലന്‍, മാന്‍ഡ്റേക്ക്, ....അങ്ങനെ) പേരുകളിലാണ്.
ഈ പേരുകളില്‍ പലതും ആയുഷ്ക്കാലം മുഴുവന്‍ ഈ ആത്മാവുകളെ വിടാതെ പിന്തുടരും. അതിന്‍റെ ചില വിധി വൈപരീദ്ധ്യങ്ങള്‍ ഇതാ:-

1. എന്‍റെ ഒരു കസിന്‍ പിറന്നപ്പോള്‍ വീട്ടുകാറ് അദ്ധേഹത്തിന് നിസ്സാര്‍ എന്ന് പേരിട്ടു. പക്ഷെ ജമാഅത്ത്കാരനായ പിതാവ് ഉമറ് ഫാറൂക്ക്‍ എന്നു പേരിടുകയും പിന്നീട് സ്കൂളിലും രജിസ്റ്ററിലും പേരു ഉമറ് ഫാറൂക്ക്‍ എന്നാക്കി മാറ്റുകയും ചെയ്തു.വീട്ടീല്‍ എല്ലാവരും നിസ്സാറ് എന്ന് വിളിച്ചു പോന്നു. അദ്ധേഹത്തെ സ്കൂളില്‍ ചേറ്ത്ത് മാസം ഒന്ന് കഴിന്ജ് ഒരു ദിവസം രക്ഷാ കറ്ത്താവും ക്ളാസ്സ് റ്റീച്ചറും വഴിയില്‍ വെച്ച് കണ്ട് മുട്ടിയപ്പോള്‍ കുട്ടി ക്ളാസ്സില്‍ വരാത്തിതിനെ ക്കുറിച്ച് അന്വേഷിച്ചു. കുട്ടി ദിവസവും രാവിലെ വീട്ടില്‍ നിന്ന് ബാഗും തൂക്കി പ്പോകുന്നു്ണ്ടെന്ന് രക്ഷാ കറ്ത്താവും. അവസാനം കുട്ടിയെ വിളിച്ച്ന്വേഷിച്ചപ്പോളാണ് കാര്യം പിടി കിട്ടീയത്. അദ്ധേഹത്തിന്‍റെ പേരായ നിസ്സാര്‍ സ്കൂള്‍ രജിസ്റ്ററില്‍ ഇല്ല. പിന്നെങ്ങനെ പുള്ളിക്കാരന്‍ വിളി കേള്‍ക്കും?

2. കോളെജില്‍ ബാബുരാജ് എന്ന് പേരുള്ള ഒരു മാന്യ ദേഹം ഉണ്ടായിരുന്നു. കോളെജിലെ രജിസ്റ്ററില്‍ മാത്റമേ ബാബുരാജ് എന്ന പേരിന് അസ്തിത്വമുണ്ടായിരുന്നുള്ളൂ. സ്ലോ എന്ന ഇംഗ്ളീഷ് അപര നാമത്തിലാണ് ടിയാന്‍ അറിയപ്പെട്ടിരുന്നത്. അതിന് കാരണം ഇദ്ദേഹം ജീവിതത്തിന്‍റെ സറ്വ്വ മേഖലകളിലും സ്ലോ അയിരുന്നു. സ്ലോ ആയി സംസാരിക്കുകയും സ്ലോ ആയി നടക്കുകയും സ്ലോ ആയി ഭക്ഷണം കഴ്ഹിക്കുകയും ചെയ്യുന്ന ഇദ്ദേഹം സ്ലോ ബാറ്റിംഗും സ്ലോ ബൌളിംഗും ആണ് ഇഷ്ടപ്പെട്ടിരുന്നത്. ഇന്ന് വരെ അദ്ദേഹത്തെ ആരെന്‍കിലും സിക്സര്‍ അടിക്കുകയോ ആരാലും സിക്സര്‍ അടിക്കപ്പെടുകയോ ഉണ്ടായിട്ടില്ല. (അത്റക്കും സ്ലോ ആണ് മാന്യ ദേഹം)

ഒരു ദിവസം ബോംബേയില്‍ അനേകം വറ്ഷത്തിന് ശേഷം ഒരു പരിപടിയില്‍ വച്ച് കണ്ടപ്പോള്‍ അദ്ദേഹം എന്നെ കാണുകയും തിരിച്ചറിയുകയും എന്നെ എന്‍റെ പേരു കൊണ്ട് അഭിസംഭോധന ചെയ്യുകയും ചെയ്തു. തിരിച്ചറിയാന്‍ ബുദ്ദിമുട്ടുന്നത് കണ്‍റ്റപ്പോള്‍ അദ്ദേഹം സ്വത സിദ്ധമായ ശൈലിയില്‍ സ്ലോ ആയി പരിചയപ്പെടുത്തി. സഫറൂ... എന്നെ മനസ്സിലായില്ലേ.. ഇത് ഞ്ഞാനാ.., സ്ലോ.. ഒറ്ക്കുന്നില്ലേ ? അപ്പോഴാണെനിക്ക് ശരിക്കും ആളെ മനസ്സിലായത്. വിളിപ്പേരു അറിയുമായിരുന്നില്ലെന്‍കില്‍ തെണ്‍ടിപ്പോയേനേ.

3. ജോലി അന്വേഷണാറ്ത്ഥം ബോംബെയില്‍ മുന്‍ സഖാക്കള്‍ കൂട്ടമായി താമസിക്കുന്ന കാലം. കൂടെയുള്ള സഖാക്കള്‍ ജിണ്ട, മങ്ങു, കൊതുക്, മാമു, ചാക്കോ, ശാസ്ത്റം എന്നീ ഒമനപ്പേരിലാണറിയപ്പെടുന്നത്. ജോലിയും കൂലിയുമില്ലാത്ത ഒരു സുപ്റഭാതത്തില്‍ കൂട്ടം കൂടി തറ അടിച്ചിരിക്കുന്ന സമയത്ത് കോളിംഗ് ബെല്‍ ശബ്ദമുണ്ടാക്കുന്നു, ചാക്കോ വാതില്‍ തുറക്കുന്നു, മുറ്റത്ത് പോസ്റ്റ് മാന്‍. പോസ്റ്റ് മാന്‍ ഒരു ടെലിഗ്രാം നിട്ടിക്കൊണ്ട് "സതീശന്‍ കോ എക്ക് ടെലിഗ്രാം ഹെം, അപ്പോയിന്‍റ്റ്മെന്‍റ്റ് ലെറ്ററ് ഹെം"(സതീശന് ഒരു ടെലെഗ്റാം ഉണ്ടഡേയ്, അത് ജൊലിക്കാര്യം ആണെന്നാ തോന്നണതു) മുറിയന്മാറ് പരസ്പരം മുഖത്തോട് മുഖം നോക്കി. ഒരാള്‍ പറഞ്ഞു "ഇതറ് കോയി സതീശന്‍ വിതീശന്‍ നഹീം ഹെം, അഡ്റസ്സ് ഗലത് ഹോഗാ"(നിങ്ങള്‍ക്കു സ്ഥലം മാറിയതായിരിക്കും, ആ പേരിലൊരാള്‍ ഇവിടെയില്ല). പോസ്റ്റ് മാന്‍ തിരിച്ച് പോകാനൊരുങ്ങുംബോള്‍ പെട്ടെന്നാണ് ശാസ്ത്റത്തിനു ബോധോദയം ഉണ്ടായത്. അദ്ദേഹം "എടാ മാമൂ, നിന്‍റെ പേരല്ലേ സതീശന്‍" അപ്പോഴാണ് മാമുവിന് താനാണ് സതീശന് എന്ന് മനസ്സിലായത്. ചെല്ലപ്പേരുകളു വരുത്തി വെക്കുന്ന വിനകളേ...

1 comment:

സബിതാബാല said...

അപരന്മാര്‍....
ചിലപ്പോള്‍ പലരുടെയും ശരിയായ പേര് ഞാനും മറന്ന് പോവാറുണ്ട്....
അച്ഛനപ്പോള്‍ അവരുടെ ഇരട്ടപ്പേര് ഓര്‍മ്മപ്പെടുത്തിയാണ് വിവരങ്ങള്‍ പറയുന്നത്..