Tuesday, June 2, 2009

ഹലോ മാന്നാര്‍ മത്തായി സ്പീക്കിങ്ങ്

കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് സപ്ലിച്ചേട്ടന്മാര്‍ പലരും നാട് വിടുന്നു, കൂട്ടത്തില്‍ നമ്മുടെ കഥാ നായകനും. ഇദ്ദേഹം ഡല്ഹിയിലേതോ വന്‍കിട കമ്പനിയിലാണെന്നും ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്സാനിയയിലോ നൈജീരിയയിലോ മറ്റോ ടൂറില്‍ ആണെന്ന്നുമാണ് നാട്ടുകാരെ ധരിപ്പിച്ചിരിക്കുനത്.

മാന്യ ദേഹം സ്ഥലത്തുണ്ടോ എന്നറിയാന്‍ ഒരു മാന്യ ദേഹമായ ഈപ്പന്‍ മൊബൈലില്‍ വിളിക്കുന്നു. പാലക്കാട് കോട്ട മൈദാനി റോട്ടിലെ ഒരു പബ്ളിക്ക് ബൂത്ത് ആണ് സ്ഥലം.

"ഹലോ ...... അല്ലെ, എടാ ഇത് ഞാന്‍ ആണ് ഈപ്പന്‍. നീ എവിടെയാ ?"

"എടാ ഈപ്പാ ഞാന്‍ ഇപ്പോള്‍ ഡെല്‍ഹി എയര്‍പോര്‍ട്ടിലണ്, ടാന്സാനിയയില്‍ നിന്ന് ഇപ്പോ വന്നിട്ടേ ഉള്ളൂ"

ഫോണ്‍ ചെയ്യുന്നതിനിടയില്‍ ഈപ്പന്‍ റോഡിലേക്ക് ഒന്ന് കണ്ണോടിച്ചപ്പോള്‍‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന ആള്‍ ‍ഒരു ഓട്ടോ റിക്ഷയില്‍ മൊബൈലില്‍ സംസാരിച്ചു കൊണ്ട് പോകുന്നു.
ഈപ്പന് സംശയം 'ഇനിയിപ്പോ ഡെല്‍ഹിയെങ്ങാനും കോട്ട മൈദാനിയിലേക്കോ മറ്റോ മാറ്റിയോ'

...................................................................................


ബോംബേയില്‍ കുറെ സുഹൃത്തുക്കള്‍ രാത്റി ഇരുട്ടുന്നത് വരെ പാര്‍ട്ടിയില്‍ പന്‍കെടുക്കുന്നു. അണ്ണനും മങ്ങുവും ജോയിയും അനീഷും സജിയുമുണ്ട് കൂട്ടത്തില്‍. അതില്‍ അണ്ണന്‍ പറയുന്നു എനിക്ക് ഘാട്കോപറില്‍ അളീയന്‍റെ വീട്ടില്‍ പോകണമെന്ന്. എല്ലാവരും കൂടി കല്യാണില്‍ പോകാമെന്ന് നിര്‍ ബന്ധിച്ചിട്ടും അണ്ണന്‍ വഴങ്ങുന്നല്ല.

പാര്‍ട്ടി കഴിഞ്ഞ് വീട്ടില്‍ പോകാനൊരുങ്ങുന്നു. അണ്ണന് കൂട്ടത്തില്‍ കല്യാണില്‍ എല്ലാവരുടെയും കൂടെ ജോളി അടിച്ച് പോയാല്‍ കൊള്ളാമെന്നുണ്ട്, പക്ഷെ ഘാട്കോപറില്‍ അളീയന്‍റെ വീട്ടില്‍ പോകുമെന്ന് പറഞ്ഞും പോയി. ഇനി എങ്ങനെ അത് മാറ്റിപ്പറയും.


എല്ലവരും പോകാനായി ഇറങ്ങുന്നു. അണ്ണന്‍, "എടാ ഒരു രൂപാ കോയിനുണ്ടോ, ഒന്ന് അളിയനെ വിളിക്കണം."

ഒരാള്‍ ഒരു രൂപ കോയിന്‍ കൊടുക്കുന്നു, അദ്ദേഹം കോയിനുമായി അടുത്ത പബ്ളിക്ക് ബൂത്തില്‍ പോയി ഫോണ്‍ ചെയ്യാന്‍ ‌വേണ്ടി കോയിന്‍ ഇട്ട് കറക്കുന്നു.

"ഹലോ അളീയനല്ലെ"

"..............."

"അളിയാ ഇന്ന് വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല"

"..............."

"ഇല്ല അളിയാ പറ്റില്ല"

"..............."

"ഇന്നെന്തായാലും പറ്റില്ല, ഞാനും ഫ്റന്‍റ്റ്സും ഒന്നു കൂടി. ഇപ്പോള്‍ തന്നെ ലേറ്റ് ആയി"

"..............."

"ഇനിയൊരു ദിവസമാകട്ടെ, ശരിയെന്നാല്‍ വെക്കട്ടേ"

ഫോണ്‍ വെക്കലും ഒരു രൂപാത്തുട്ട് റ്റിക്ക് എന്ന ശബ്ദത്തോടെ താഴെ ( കോയിന്‍ റിട്ടേണ്‍ ബോക്സില്‍) ‌വീഴുന്നു. ഫോണ്‍ ചെയ്തുരുന്നെന്‍കില്‍ പൈസ വീഴില്ലായിരുന്നു. സുഹൃത്തുക്കളെ കാണിക്കാന്‍ വേണ്ടിയുള്ള അണ്ണന്‍റെ ഒരു ചെറിയ നംബരായിരുന്നു ഫോണ്‍ വിളി.

.....................................................................................

തിരുവനന്തപുരത്തെ ഒരു ടെലിഫോണ്‍ ബൂത്തില്‍ "Speak to god" എന്നെഴുതി വെച്ചിരിക്കുന്നു.

ഇത് കണ്ട് താത്പര്യ പൂര്‍വ്വം ഒരു സഞ്ചാരി സമീപിക്കുന്നു.

സഞ്ചാരി, "How much it cost to speak to god ?"

കടക്കാരന്‍ "One Rupee"

"Only One Rupee ?"

"Yes, you are in "god's own country", It is a local call here"

1 comment:

Kaithamullu said...

സ്വാഗതവും ആശംസകളും.
എഴുതിത്തെളിയുക!