"നീര്‍ മാതളങ്ങളുടെ മണം അമ്മയുടെ താരാട്ടായിരുന്നു. രാത്റി കാലങ്ങളില്‍ ഞാന്‍ ഉറങ്ങുംബോള്‍ അമ്മയുടെ ആശ്ലേഷത്തില്‍ നിന്ന് വിടുവിച്ച് എത്റയോ തവണ ജനാലയിലൂടെ നോക്കി നിന്നിട്ടുണ്ട്, പൂത്ത് നില്ക്കുന്ന നീര്‍മാതളം ഒരു നോക്ക് കൂടി കാണാന്‍ .
നിലാവിലും നേര്‍ത്ത നിലാവായ ആ ധവളിമ സര്‍പ്പക്കാവില്‍ നിന്നും ഒരോ കാറ്റ് വീശുംബോഴും തിരുവാതിരക്കുളി കഴിഞ്ഞ പെണ്‍ കിടാവ് പോലെ വിറച്ചു. ഒരോ വിറയലിലും എത്റയൊ പൂക്കള്‍ കൊഴിഞ്ഞു വീണു. നാല് നനുത്ത ഇതളുകളും നടുവില്‍ ഒരു തൊങ്ങലും മാത്റമെ ആ പൂവിന് സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. ഞെട്ടറ്റ് വീഴും മുന്‍പ് അത് ചുറ്റുമുള്ള അന്തരീക്ഷത്തെ സുഗന്ധ പൂര്‍ണ്ണമാക്കി."
- നീര്‍ മാതളം പൂത്ത കാലം
മലയാളത്തിന്‍റെ ആ നീര്‍മാതളം സുഗന്ധം പരത്തി കടന്നു പോയി, പക്ഷെ അതു പകര്‍ന്നു തന്ന വാസന എന്നും മലയാളത്തില്‍ നില നില്ക്കും. ഭാഷയെക്കാളുപരി മാധവിക്കുട്ടി എഴുതിയത് ഹൃദയം പിഴിഞ്ഞ തീക്ഷ്ണമായ അനുഭവങ്ങളില്‍ നിന്നാണ്. ഹ്രൃദയം കൊണ്ട് പാടിയ വാനമ്പാടിയായിരുന്നു അവര്‍.
ഒറ്റപ്പെടലുകളുടേതായിരിക്കണം അവരുടെ ബാല്യ കാലം. എകാന്തതകളില്‍ ആമിയുടെ സുഹൃത്തുക്കല്‍ പക്ഷികളും പൂക്കളും മരങ്ങളും നക്ഷത്റങ്ങളൂമായിരുന്നു. സ്മൃതിയുടെ ആഴങ്ങളിലേക്ക് അവര്‍ ഊളിയിട്ടപ്പോള്‍ മലയാളത്തിന് ലഭിച്ചത് അനുഭവ തീക്ഷ്ണതയുടെ തെളിനീരുറവയാണ്.
ലൈംഗികത പാപമാണെന്നും സ്ത്രീക്ക് വികാരങ്ങള്‍ പാടില്ലെന്നും വിധിച്ചിരുന്ന കപട നൈതികതയിലേക്ക് ചോദ്യങ്ങളെറിഞ്ഞ ആദ്യത്തെ എഴുത്തു കാരിയാണ് കമല സുരയ്യ എന്ന കമല ദാസ്. പ്രണയത്തെക്കുറിച്ചും ലൈംഗികതെയും കുറിച്ച് ഇത് പോലെ തുറന്നെഴുതാന്‍ ഒരു സ്ത്രീയും ധൈര്യം കാണിച്ചിട്ടില്ല.
കമല സുരയ്യയുടെ ജീവിതം തന്നെ ഒരു കവിതയായിരുന്നു, അസ്ത്ര പ്രജ്ഞയായി നിലം പതിച്ച ആ പക്ഷിക്ക്, സുഗന്ധം പരത്തി കടന്നു പോയ ആ നീര്‍ മാതളത്തിന് ആദരാഞ്ജലികള്‍.
Wednesday, June 3, 2009
Tuesday, June 2, 2009
ഹലോ മാന്നാര്‍ മത്തായി സ്പീക്കിങ്ങ്
കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് സപ്ലിച്ചേട്ടന്മാര്‍ പലരും നാട് വിടുന്നു, കൂട്ടത്തില്‍ നമ്മുടെ കഥാ നായകനും. ഇദ്ദേഹം ഡല്ഹിയിലേതോ വന്‍കിട കമ്പനിയിലാണെന്നും ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്സാനിയയിലോ നൈജീരിയയിലോ മറ്റോ ടൂറില്‍ ആണെന്ന്നുമാണ് നാട്ടുകാരെ ധരിപ്പിച്ചിരിക്കുനത്.
മാന്യ ദേഹം സ്ഥലത്തുണ്ടോ എന്നറിയാന്‍ ഒരു മാന്യ ദേഹമായ ഈപ്പന്‍ മൊബൈലില്‍ വിളിക്കുന്നു. പാലക്കാട് കോട്ട മൈദാനി റോട്ടിലെ ഒരു പബ്ളിക്ക് ബൂത്ത് ആണ് സ്ഥലം.
"ഹലോ ...... അല്ലെ, എടാ ഇത് ഞാന്‍ ആണ് ഈപ്പന്‍. നീ എവിടെയാ ?"
"എടാ ഈപ്പാ ഞാന്‍ ഇപ്പോള്‍ ഡെല്‍ഹി എയര്‍പോര്‍ട്ടിലണ്, ടാന്സാനിയയില്‍ നിന്ന് ഇപ്പോ വന്നിട്ടേ ഉള്ളൂ"
ഫോണ്‍ ചെയ്യുന്നതിനിടയില്‍ ഈപ്പന്‍ റോഡിലേക്ക് ഒന്ന് കണ്ണോടിച്ചപ്പോള്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന ആള്‍ ഒരു ഓട്ടോ റിക്ഷയില്‍ മൊബൈലില്‍ സംസാരിച്ചു കൊണ്ട് പോകുന്നു.
ഈപ്പന് സംശയം 'ഇനിയിപ്പോ ഡെല്‍ഹിയെങ്ങാനും കോട്ട മൈദാനിയിലേക്കോ മറ്റോ മാറ്റിയോ'
...................................................................................
ബോംബേയില്‍ കുറെ സുഹൃത്തുക്കള്‍ രാത്റി ഇരുട്ടുന്നത് വരെ പാര്‍ട്ടിയില്‍ പന്‍കെടുക്കുന്നു. അണ്ണനും മങ്ങുവും ജോയിയും അനീഷും സജിയുമുണ്ട് കൂട്ടത്തില്‍. അതില്‍ അണ്ണന്‍ പറയുന്നു എനിക്ക് ഘാട്കോപറില്‍ അളീയന്‍റെ വീട്ടില്‍ പോകണമെന്ന്. എല്ലാവരും കൂടി കല്യാണില്‍ പോകാമെന്ന് നിര്‍ ബന്ധിച്ചിട്ടും അണ്ണന്‍ വഴങ്ങുന്നല്ല.
പാര്‍ട്ടി കഴിഞ്ഞ് വീട്ടില്‍ പോകാനൊരുങ്ങുന്നു. അണ്ണന് കൂട്ടത്തില്‍ കല്യാണില്‍ എല്ലാവരുടെയും കൂടെ ജോളി അടിച്ച് പോയാല്‍ കൊള്ളാമെന്നുണ്ട്, പക്ഷെ ഘാട്കോപറില്‍ അളീയന്‍റെ വീട്ടില്‍ പോകുമെന്ന് പറഞ്ഞും പോയി. ഇനി എങ്ങനെ അത് മാറ്റിപ്പറയും.
എല്ലവരും പോകാനായി ഇറങ്ങുന്നു. അണ്ണന്‍, "എടാ ഒരു രൂപാ കോയിനുണ്ടോ, ഒന്ന് അളിയനെ വിളിക്കണം."
ഒരാള്‍ ഒരു രൂപ കോയിന്‍ കൊടുക്കുന്നു, അദ്ദേഹം കോയിനുമായി അടുത്ത പബ്ളിക്ക് ബൂത്തില്‍ പോയി ഫോണ്‍ ചെയ്യാന്‍ വേണ്ടി കോയിന്‍ ഇട്ട് കറക്കുന്നു.
"ഹലോ അളീയനല്ലെ"
"..............."
"അളിയാ ഇന്ന് വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല"
"..............."
"ഇല്ല അളിയാ പറ്റില്ല"
"..............."
"ഇന്നെന്തായാലും പറ്റില്ല, ഞാനും ഫ്റന്‍റ്റ്സും ഒന്നു കൂടി. ഇപ്പോള്‍ തന്നെ ലേറ്റ് ആയി"
"..............."
"ഇനിയൊരു ദിവസമാകട്ടെ, ശരിയെന്നാല്‍ വെക്കട്ടേ"
ഫോണ്‍ വെക്കലും ഒരു രൂപാത്തുട്ട് റ്റിക്ക് എന്ന ശബ്ദത്തോടെ താഴെ ( കോയിന്‍ റിട്ടേണ്‍ ബോക്സില്‍) വീഴുന്നു. ഫോണ്‍ ചെയ്തുരുന്നെന്‍കില്‍ പൈസ വീഴില്ലായിരുന്നു. സുഹൃത്തുക്കളെ കാണിക്കാന്‍ വേണ്ടിയുള്ള അണ്ണന്‍റെ ഒരു ചെറിയ നംബരായിരുന്നു ഫോണ്‍ വിളി.
.....................................................................................
തിരുവനന്തപുരത്തെ ഒരു ടെലിഫോണ്‍ ബൂത്തില്‍ "Speak to god" എന്നെഴുതി വെച്ചിരിക്കുന്നു.
ഇത് കണ്ട് താത്പര്യ പൂര്‍വ്വം ഒരു സഞ്ചാരി സമീപിക്കുന്നു.
സഞ്ചാരി, "How much it cost to speak to god ?"
കടക്കാരന്‍ "One Rupee"
"Only One Rupee ?"
"Yes, you are in "god's own country", It is a local call here"

Friday, May 29, 2009
നറു നുറുങ്ങുകള്‍
അബ്ദുക്ക കണിശക്കാരനും അപാരമായ ഓര്‍മ്മ ശക്തിയുള്ള ഒരാളുമായിരുന്നു. കളയുന്നതിനും സൂക്ഷിക്കുന്നതിനും കൃത്യമായ കണക്ക് വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. ഭൂലോകത്തിന്റെ സ്പന്ദനം തന്നെ കണക്കിലാണ് എന്ന ഉറച്ച വിശ്വാസിയാണ് അബ്ദുക്ക.
ഒരിക്കല്‍ നാട്ടില്‍ ഒരു പ്രണയ ജോഡി വിഷം കഴിച്ചു.
ആണ് കഴിച്ചത് Tick 20 ആണെങ്കില്‍ പെണ്ണ് കഴിച്ചത് Bayer ന്റെ നെല്ലിനടിക്കുന്ന കീട നാശിനിയാണ്(പ്യാര് ഓര്‍ക്കുന്നില്ല).
പെണ്ണ് ഉടനെ സ്വര്‍ഗ്ഗ ലോകം പൂകി, ആണാണെങ്കില്‍ ആസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.
മരിച്ച വീട്ടില്‍ കണ്ണോക്കിന് പോയി തിരിച്ച് വരുന്ന അബ്ദുക്കയെ കാത്ത് ഭാര്യ സുഹ്റ കോലായില്‍ ഇരിക്കുന്നുണ്ടായിരുന്നു.
മുറ്റത്ത് നിന്ന് ഉമ്മറത്തേക്ക് നടന്ന് വരുന്ന അബ്ദുക്കയോട് ആകാംക്ഷാഭരിതയായ സുഹ്റ ചോദിക്കുന്നു “എന്തായി ?”
“പെണ്ണ് മരിച്ചു, ആണ് രക്ഷപ്പെടുമെന്നാ തൊന്നുന്നത്“
“എന്നാലും അവരെന്തിനാണീ കടും കൈ ചെയ്തത് ?”
“സൂറാ, അവര്‍ക്ക് അബദ്ധം പറ്റിയത് എവിടെയാണെന്നറിയ്യോ നിനക്ക് ?“
“എവിടെയാ ?”
“അവര്‍ രണ്ട് മരുന്നും തുല്യമായി മിക്സ് ചെയ്ത് കഴിക്കണമായിരുന്നു“
(50% വീതം കഴിച്ചാല്‍ രണ്ടാളും വടിയായേനെ എന്ന് സാരം. കണക്കില്‍ പാണ്ഠിത്യം ഉണ്ടാവേണ്ടത് ആത്മ ഹത്യാ വേളയിലും അനിവാര്യമാണ് എന്ന് മനസ്സിലായില്ലേ!!!)
-----------------------------------------------------------------------------
സംഭവം നടന്നത് എണ്‍പതുകളിലാണ് എന്ന് തോന്നുന്നു, കൃത്യമായ വര്‍ഷം ഓര്‍മ്മയില്ല. ആയിടെക്കാണ് നാട്ടില്‍ ടെലിഫോണ്‍ കണക്ഷന്‍ കിട്ടിയത്.
ഫോണ്‍ കണക്ഷന്‍ കിട്ടി കുറച്ച് കഴിഞ്ഞാണ് എന്റെ ഉപ്പയുടെ എളേപ്പ മരണപ്പെടുന്നത്. എല്ലാവരെയും ജ്യേഷ്ഠന്‍ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയാണ്.
കൂട്ടത്തില്‍ കാസറഗോട്ടുള്ള അഹമ്മദ്ക്കയെ വിളിക്കുന്നു.
“ഹലോ“
“ഹലോ“
“അഹമ്മദ്ക്കയല്ലേ ?“
“അതെ“
“ഞാന്‍ പാടൂര് നിന്ന് നൌഷാദ് ആണ് വിളിക്കുന്നത്, കുട്ടിച്ച മൌത്ത് ആയിപ്പോയി (കുട്ടിച്ച മരണപ്പെട്ടു), അത് പറയാനാണ് വിളിച്ച്ത്“
“നൌഷാദ് അല്ലെ ?”
“അതെ”
“നീ എവിടുന്ന്‍ വിളിക്കുന്നൂ ന്നാ പറഞ്ഞത് ?“
“പാടൂര്‍ന്ന്“
“പാടൂര്‍ന്നാ ? അവിടെ എപ്പഴാ ടെലിഫോണ്‍ വന്നത് ?“
(പുരക്ക് തീ പിടിക്കുംബോഴാണ് അതിയാന്‍ കവുക്കോല്‍ തപ്പുന്നത് !!!)

മരമില്ലില്‍ ത്രിഗുണന്‍
This is a walked story (ഇതൊരു നടന്ന കഥയാണ്)
മമ്മദാജി എന്തും സഹിക്കും, ചതിയൊഴിച്ച്. ഇപ്പോള്‍ താന്‍ ഉറ്റ സുഹൃത്തുക്കളാണെന്ന് കരുതിയിരുന്നവരുടെ ചതിയില്‍ മനം നൊന്ത് അദ്ദേഹം വിതുന്‍പുകയാണ്.
മമ്മദാജി നാട്ടിലെ പൌര പ്റമുഖനും ഒരു മില്ലിന്‍റെയും തുണിക്കടയുടെയും ഉടമയുമാണ്. നാട്ടില്‍ ജാതിമത ഭേദമന്യെ നല്ലൊരു സുഹൃദ് വലയമുണ്ട് അദ്ദേഹത്തിന്. ഇതില്‍ ബാബുവും അബ്ദുവും തോമസും പീറ്ററും ക്റൃഷ്ണന്‍ കുട്ടിയും നാരായണനും ഒക്കെ പെടും. വൈകുന്നേരങ്ങളില്‍ ടൌണിനടുത്തുള്ള ഹാജിക്കയുടെ മരമില്ലാണ് ഇവരുടെ സന്ധിപ്പിന് വേദിയാകുന്നത്. പകലന്തിയോളം കച്ചവടവും ടെന്‍ഷനും ഒക്കെയായി കഴിയുന്ന ഇവര്‍ക്ക് ഈ ഒത്തു ചേരല്‍ മനസ്സിന് ചെറിയ ആശ്വാസമൊന്നുമല്ല നല്കുന്നത്.
ഇപ്പോഴത്തെ ഹാജിക്കയുടെ ദുഃഖത്തിന്‍് കാരണമായിരിക്കുന്നത് അദ്ദേഹത്തിന്‍റെ പിറന്നാള്‍ പ്റമാണിച്ച് സുഹൃത്തുക്കള്‍ സംഘടിപ്പിച്ച പാര്‍ട്ടിയാണ്.
കസേരകള്‍ക്ക് മദ്ധ്യത്തിലുള്ള വട്ട മേശയില്‍ ഇരകളാകാന്‍ വേണ്ടി കോഴി, ആട്, പോത്ത്, പൊറോട്ട, പത്തിരി എന്നിവയും കൂട്ടത്തില്‍ ത്റിഗുണനും പെപ്സിയും. കൂട്ടുകാര്‍ ത്റിഗുണന്‍ മോന്തുന്‍ബോള്‍ ഹാജിക്ക പെപ്സി കഴിക്കും, ഇതാണ് പതിവ്. എന്നാല്‍ ഇന്ന് ച്ങ്ങാതിമാര്‍ ചേര്‍ന്ന്‍ അദ്ദേഹത്തിന്‍റെ പെപ്സിയില്‍ ത്രിഗുണന്‍ കലര്‍ത്തിയിരിക്കുന്നു. അതാണ് അദ്ദേഹത്തിന്‍റെ ഈ ക്ഷോഭത്തിന് കാരണം. പെപ്സി ഒറ്റ വലിക്ക് അകത്താക്കിയ ഹാജിക്ക തല താഴ്ത്തി അല്പ നേരം ഇരുന്നു, പിന്നെ കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു.
ഹാജിക്കയുടെ പിറന്നാളല്ലെ, അദ്ദേഹവും അല്പം മൂഡായിക്കോട്ടെ എന്ന് കരുതി സുഹൃത്തുക്കള്‍ ഒപ്പിച്ച ഒരു വിക്റസ്സാണിപ്പോള്‍ വിനയായി മാറിയിരിക്കുന്നത്.
ഹാജിക്കയെ എല്ലാവരും മാറി മാറി സമാശ്വസിപ്പിക്കാന്‍ നോക്കി, എന്നാല്‍ അദ്ദേഹം വഴങ്ങുന്ന മട്ടില്ല.
ഹാജിക്ക പറഞ്ഞു, " നിങ്ങളെ ചങ്ങായിമാരെപ്പോലെയല്ല ഞാന്‍ കരുതിയിരുനത്, സ്വന്തം ഉടപ്പിറപ്പുകളെപ്പോലെയായിരുന്നു. ആ എന്നോട്...."
കൃഷ്ണന്‍ കുട്ടി, " ഹാജിക്ക, ഒന്നും സംഭവിച്ചിട്ടില്ല എന്ന് കരുതി ക്ഷമിച്ചാള'
ഹാജിക്ക, " ഈ എന്നോട് തന്നെ ഇത് വേണമായിരുന്നോ....."
ബാബു, "ഹാജിക്കയെ നമ്മള്‍ ഒരു ജേഷ്ടനെപ്പോലെയാണ് കരുതുന്നത്'
തോമസ്, "ഹാജിക്ക നമ്മളോട് ക്ഷമിക്കണം, ഇനിയിതുണ്ടാവില്ല"
ഹാജിക്കക്ക് സുഹൃത്തുക്കളുടെ ഈ ചതി സഹിക്കാന്‍ പറ്റുന്നതിലുമപ്പുറമായിരുന്നു. അദ്ദേഹം പൊട്ടിത്തെറിച്ചു
" ബലാലുകളേ, എങ്ങനെ ഞാനിത് സഹിക്കും, ഇത്റ നല്ല സാധനം ഉണ്ടായിട്ട് ഇത് വരെ നിങ്ങള് ഞമ്മക്ക് തന്നില്ലല്ലോ.."
സദസ്സ് അല്പ നേരം സ്തംഭിച്ചു, അനന്തരം ഒരു വന്‍ പൊട്ടിച്ചിരിയിലേക്ക് കൂപ്പ് കുത്തി.

Wednesday, May 27, 2009
കാസറഗോഡ് നിഘണ്ടു - kasaragod dictionary
This dictionary has been moved to a dedicated blog site http://ssherule.blogspot.com/2009/05/dictionary.html
Click the title to go to the blog
Click the title to go to the blog
കലാലയ നര്‍മ്മങ്ങള്‍
പഠിച്ചു കൊണ്ടിരുന്നപ്പോള്‍ നടന്ന ചില നറ്മ്മ ശകലങ്ങള്‍ ഇപ്പോള്‍ അയവിറക്കുംബോള്‍ രസം തോന്നുന്നു. അതില്‍ രാഷ്ട്രീയ സംഭവങ്ങളും അമളികളും തറകള്‍ വരെ പെടും. ചിലത് കേട്ടു കേള്‍വിയാണെങ്കില്‍ ചിലവ ഞാനും കൂടി ഉണ്ടായിരുന്നപ്പോള്‍ സംഭവിച്ചതാണ്.
ഒരു പ്രാവശ്യം ലോഡുമായി ഒരു ലോറി അത് വഴി പോയപ്പോള്‍ ബി എം എസ് കാരാണെന്ന് വിചാരിച്ച് നമ്മുടെ ഒരു സഖാവിന്റെ നേത്രുത്വത്തില്‍ ചാറ്ജ് ചെയ്ത് അടിച്ചതിന് ശേഷമാണ് മനസ്സിലായത് അത് എച് എം എസ് കാരാണെന്ന് അവസാനം എല്ലാവരും ചേര്‍ന്ന് കാശ് പിരിപ്പിച്ച് കുഴംബ് വാങ്ങാനുള്ള പൈസ കൊടുത്ത് ഒത്ത് തീറ്പ്പാക്കി.
ക്സാനഡുവില്‍ ഒരു പ്രാവശ്യം കോളെജ് വിദ്യാറ്ത്തികളും നാട്ടുകാരും സാംബാര്‍ മേത്ത് തെറിച്ചു എന്ന സംഭവതില്‍ അടി യുണ്ടായി. അകത്തേത്തറയില്‍ നിന്ന് വടി വാളും മറ്റായുധങ്ങളുമായി ആള്‍ക്കാരെത്തി. എല്ലാവരും ഓടി രക്ഷപ്പെട്ടു, സംഭവം പിടി കിട്ടാതെ അവിടെ ചുറ്റിത്തിരിഞ്ഞ് കറങ്ങിയിരുന്ന ജെ (പേര് മുഴുമിപ്പിക്കുന്നില്ല) യുടെ ചെപ്പക്കുറ്റിക്ക് ഒരു അടി കിട്ടുന്നു. അദ്ധേഹത്തിന് എന്നിട്ടും എന്തിനാണ് അടി കിട്ടിയത് എന്ന് മനസ്സിലായില്ല, ചെവിയില്‍ നിന്ന് കുയിങ്.ങ്ങ്.ങ്.ങ്.ങ്..എന്ന് ഒരു വണ്ട് പറന്ന് പോകുന്ന ശബ്ദം മാത്രം കേല്‍ക്കാം. അവസാനം അടിച്ചവന്റെ ആക്ഷന്‍ കണ്ടപ്പോള്‍ മാത്രമാണ് അയാള്‍ ഓടെടാ എന്നാണ് പറയുന്നത് എന്ന് മനസ്സിലായത്.
റയില്‍വേ കോളനിയില്‍ സുഹ്രുത്ത ആയി ഒരു ചുമട്ട് തൊഴിലാളീ ഉണ്ടായിരുന്നു. വിടല്‍ കാസ്ട്രൊ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സ്ഥിരം ദേശാഭിമാനി വായിച്ചിരുന്നത് കൊണ്ട് നല്ല ലോക പരിചയമാണ്. വിപ്ലവത്തെക്കുറിച്ച് അതിയാന് സ്വന്തമായ കാഷ്ച്പ്പാടുകളുണ്ടായിരുന്നു. സൊവിയറ്റ് യൂനിയന്‍ നില നില്‍ക്കുന്ന കാലമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കമ്യൂണിസ്റ്റ് കാരൊക്കെ രഷ്യയിലോ ക്യൂബയിലോ പോകുക, എന്നിട്ട് ഇന്ത്യയില്‍ ബോംബ് വറ്ഷിച്ച് മുതലാളി വറ്ഗ്ഗത്തെ നിഷ്കാസനം ചെയ്തതിന് ശേഷം കമ്യൂണിസ്റ്റ് കാരെ തിരിച്ചു കൊണ്ട് വരിക. എത്ര ഉദാത്തമായ വിപ്ലവ സങ്കല്പം.
നീലിക്കാട് താമസിച്ചിരുന്നപ്പോള്‍ എന്‍ എന്ന് പേരുള്ള ഒരാള്‍ സഹ മുറിയനായുണ്ടായിരുന്നു. സപ്പ്ളികള്‍ ഇഷ്ടം പോലെ ആയ്തിന്റെ ഡെസ്പില്‍ നടക്കുന്ന സമയം. പുള്ളി ഒരു ജീന്‍സ് വങ്ങിക്കാന്‍ പോയി. സെയില്‍സ് ഗേള്‍ ചോദിച്ചു, “ആറ്ക്കാ?”
കൂടെ ഉണ്ടായിരുന്നവന്‍ ചൂണ്ടിക്കാണീച്ചു “ഇവന് വേണ്ടിയാ“.
സെയില്‍സ് ഗേള്‍, “വേസ്റ്റ്?”
ഉത്തരം ഉടനെ വന്നു, “ജീവിതം മൊത്തം വേസ്റ്റാ?”
കൂടെ ഒരു അരവിന്ദന്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ച കൂട്ടത്തില്‍ അച്ചന്റെ പേര് ചോദിച്ചു. അദ്ദേഹത്തിന്റെ സുഹ്രുത്തായിരുന്നു ഉത്തരം പറഞ്ഞത്, “മുഴുവിന്ദന്‍”
സഖാവ് അജിത് സകറിയ ഒരു ചുവന്ന ഡയറി കക്ഷത്ത് വെച്ച് നടക്കുമായിരുന്നു. ഇത് കണ്ട് അഷ്രഫ് ചൊദിച്ചത് ഇങ്ങനെയാണ്. “ചോരച്ചാല്‍ നീന്തിക്കടന്നപ്പോ വീണതായിരിക്കും അല്ലേ ?“
സെക്കന്‍ഡ് ഹോസ്റ്റല്‍ മെസ്സിലെ നായര്‍ ആദ്യ റൌണ്ടില്‍ അഞ്ച് ചപ്പാത്തി വീതമാണ് ഇടുക. സെക്കന്ദ് റൌണ്ടില്‍ ചപ്പാത്തി വേണമെങ്കില്‍ ചപ്പാത്തി എത്ര വേണമെന്ന് പറയണം. കൂടെ ഒരാള്‍ ചപ്പാത്തിയുടേ എണ്ണം എഴുതാന്‍ വരും. അപ്പോള്‍ ചപ്പാത്തിയുടേ എണ്ണവും റൂം നംബരും പറയണം. ഇത് ഒരു ഫാസ്റ്റ് പ്രൊസസ്സ് ആണ്, ഫോഡ് കമ്പനിയിലെ പ്രൊഡക്ഷന്‍ ലൈന്‍ പോലെയാണ് കാര്യങ്ങളുടെ പോക്ക്. ഒരിക്കല്‍ ഒരു സുഹ്രുത്ത് തെറ്റി ചപ്പാത്തി എത്ര എന്ന് ചോദിച്ചപ്പോള്‍ 221 എന്ന് പറാഞ്ഞു (221 ഇദ്ദേഹത്തിന്റെ റൂം നംബരാണ്) അന്ന് അദ്ദേഹത്തിന് ഭകന്‍ (രാക്ഷസന്‍) എന്ന പേര് വീണു. ഇന്നും അദ്ദേഹം ആ പേരും പേറി നടക്കുന്നു.
എത്രയെത്ര കഥകള്‍, ഇനിയും കൂടുതല്‍ കലാലയ കഥകളുമായി വരാം.

Tuesday, May 26, 2009
കാസറഗോട്ടു കാരന്‍റെ ഇംഗ്ളീഷ്
ദുബായിയില്‍ സി ഡി വില്ക്കുന്ന കാസറഗോഡ്കാരനോട് തട്ടിപ്പിന് വിധേയനായ ഒരു ഇംഗ്ളീഷുകാരന്‍ കാശ് തിരിച്ച് ചോദിക്കുന്നു. അവരുടെ സംസാരം ശ്റദ്ധിക്കുക.
നിന്നെക്കാണന്‍ എന്നെക്കാളൂം ചന്തം തോന്നും..
നിന്നെക്കാണന്‍ എന്നെക്കാളൂം ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ - നാടന്‍ പാട്ട്
Saturday, May 23, 2009
പാച്ചുവും കോവാലനും
പാച്ചുവും കോവാലനും കോളേജിലെ കണക്ക് പഠിപ്പിക്കുന്ന രണ്ട് കണക്കപ്പിള്ളമാരാണ്, ഉറ്റ സുഹ്ര്ത്തുക്കളും. വറ്ഷങ്ങളായി കൊണ്ട് നടക്കുന്ന ഒരു കെട്ട് നോട്ടും മാനാജ്മെന്‍റ്റിന്‍റെ അനുഗ്റഹാശിസ്സുകളും കൊണ്ട് സുഖമായി ജീവിച്ച് പോകുന്നു.
രണ്ട് പേരു്‍ടെയും modus operandi ക്ക് സമാനതകളുണ്ട്. ആദ്യ വറ്ഷത്തിലെ അദ്ധ്യാപനം തുടങ്ങമ്പോള്‍ തന്നെ പ്റശ്ന സാധ്യതയുള്ള പയ്യന്സിനെ നോട്ടമിട്ട് ആദ്യം തന്നെ റാഗ് ചെയ്യും. ക്ളാസ്സിനെ തുടക്കത്തില്‍ തന്നെ ഇങ്ങനെ ഒതുക്കിയാല്‍ വറ്ഷം മുഴുവന്‍ ഇവറ് ചോദ്യങ്ങള്‍ ചൊദിക്കാതെ തങ്ങള്‍ ബോഡിലെഴുതന്നത് പകറ്ത്തി ജീവിച്ച് കൊള്ളും.
കോവാലന്‍ ആരെയെന്‍കിലും നോക്കി stand up പറഞ്ഞ് ആദ്യത്തെ മൂന്ന് attempt ല്‍ ക്രത്യമായി ഉദ്ദേശിച്ച വ്യക്തി എഴുന്നേറ്റ് നിന്ന ചരിത്റം ഉണ്ടായിട്ടില്ല. കാരണം കണ്ണ് ഒന്ന് പാറശ്ശാലയിലും മറ്റേത് ഗോകറ്ണത്തിലുമാണ്‍.
കോവാലെന്‍റെ യഥാര്ത്ഥ പേര്‍ വിനയ ചന്ദ്റന്‍ എന്നാണ്. ഇതറിയാതെ ഒരു ഒന്നാം വറ്ഷക്കാരന്‍ സ്റ്റാഫ് റൂമില്‍ ചെന്ന് പുള്ളിക്കാരനോട് ഗോപാല ക്റിഷ്ണന്‍ സാര്‍ ഉണ്ടോ എന്ന് ചോദിച്ചു. അപ്പോള്‍ നിന്‍റെ തന്തയാടാ ഗോപാല ക്റിഷ്ണന്‍ എന്ന് കോവാലന്‍ ഈ വിദ്ദ്യാറ്ത്തിയോട് കയറ്ത്തതായി ഹുയാങ്ങ് സാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്.
പാച്ചുപ്പിള്ള മമ്മൂട്ടിയെപ്പോലെ സുദ്റ്ഢമായ ശരീരവും അമ്രീഷ് പുരിയുടെ ശബ്ദവുമുള്ള ഒരു ആജാനുബാഹുവാണു. ക്ളാസ്സെടുക്കുംബോല്‍ പാച്ചു ബോഡിലാണ് മുഴുവന്‍ ശ്റദ്ധയും കേന്ദ്റീകരിക്കുന്നത്, നോട്ടിലുള്ളത് മൊത്തം ബോഡിലേക്ക് പകറ്ത്തുക എന്നതാണ്‍ മുഖ്യ ജോലി, ഇടക്ക് അദ്ധേഹത്തിന്‍റെ We know that, even though we don't know എന്ന തമാശ പറയാന്‍ തിരി്ഞ്ഞ് നി്ല്ക്കും, എല്ലാവരും ചിരിച്ചു എന്നുറപ്പ് വരുത്തി വീണ്ടും ബോഡിലേക്ക് തിരിയും. ഈ തമാശ അദ്ധേഹത്തിന്‍റെ കൈയിലെ Note Book ല്‍ വ്യത്യസ്ഥ സ്ഥലങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് തോന്നുന്നു. ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി സെഷണല്‍ മോഹികളായ മുന്‍ ബെഞ്ചുകാര്‍ ചിരിച്ച് ചിരിച്ച് വീഴും, എന്നിട്ട് സാര്‍ ബോഡിലേക്ക് തിരിയുംബോള്‍ ഒരു അനുഷ്ഠാനമെന്ന പോലെ എഴുന്നേറ്റിരുന്ന് വീണ്ടും നോട്ടെഴുത്ത് തുടങ്ങും. സാര്‍ ആവശ്യപ്പെടുംബോളൊക്കെ കാണിക്കാനുള്ളതാണി Note Book. തന്‍റെ കയ്യിലുള്ള Note Book മായി താരതമ്യം ചെയ്ത് അതില്‍ വള്ളി പുള്ളി വ്യത്യാസമില്ല എന്നുറപ്പ് വരുത്തി ഇത് തിരിച്ചു കൊടുക്കും.
പാച്ചുവിന്‍റെ ഈവിദ്യകള്‍ അനുസ്യൂതം തുടരുന്ന സമയത്താണ് നമ്മുടെ ശ്റീ വൈപ്പിന്‍ കടന്ന് വരുന്നത്. ഒരു ദിവസം പാച്ചു തന്‍റെ സ്ഥിരം തമാശ വീശി. ക്ളാസ്സ് മൊത്തം ചിരിച്ച് മണ്ണ് കപ്പി, ശേഷം നിശ്ശബ്ദതയിലേക്ക് തിരിച്ച് വന്നു.
എകദേശം അര മണിക്കൂര്‍ കഴിഞ്ഞു കാണും, ഇതാ വീണ്ടും വരുന്നു We know that, even though we don't know. AS usual വീണ്ടും ക്ളാസ്സ് ചിരിയിലേക്ക് കൂപ്പ് കുത്തി, പാച്ചുപ്പിള്ള ബോഡിലേക്ക് തിരിഞ്ഞു, ചിരി മതിയാക്കി എല്ലാവരും വീണ്ടും നോട്ടിലേക്ക് തിരിച്ച് വന്നു.
അപ്പോഴതാ പിന്‍ ബെഞ്ചില്‍ നിന്നൊരു അട്ടഹാസച്ചിരി. സാര്‍ തിരിഞ്ഞ് നിന്ന് നോക്കിയപ്പോളുണ്ട് വൈപ്പിന്‍ എഴുന്നേറ്റ് നിന്ന് ഹ ഹ ഹ ഹ ഹ എന്ന് ഉറഞ്ഞ് ചിരിക്കുകയാണ്. STOP IT, സാര്‍ അട്ടഹസിച്ചു.
വൈപ്പിന്‍ സാവധാനം ചിരി നിറുത്തി എന്താണ് എന്ന മട്ടില്‍ സാറിനെ ഒന്ന് ഉഴിഞ്ഞ് നോക്കി.
ഉടന്‍ എന്തെന്‍കിലും ചെയ്തില്ലെന്‍കില്‍ താന്‍ ഇത് വരെ പടുത്തുയറ്ത്തിയ വില്ലന്‍റെ മേലന്‍കി ഉരിഞ്ജ് പോകും എന്ന് കരുതി സാര്‍ വൈപ്പിനെ രുക്ഷ്മായി ഒന്ന് നൊക്കി, എന്നിട്ട് ചോദിച്ചു,
"എന്താടൊ ഇത്, ഇതൊരു ക്ളാസ്സ് അല്ലെ. എന്തിനാണ് താന്‍ ചിരിച്ചത്?"
വൈപ്പിന്‍, "സാറിന്‍റെ തമാശ കേട്ടിട്ട്"
"ഇനിയിങ്ങനെ ചിരിക്കരുത് കേട്ടോ"
"സാര്‍ ഇത് പോലെയുള്ള തമാശ ഇനി പറയരുത്"
ഇത് കേട്ട് ക്ലാസ്സ് മൊത്തം കുലുങ്ങി കുലുങ്ങിച്ചിരിച്ചു.
അതിന് ശേഷം പാച്ചുപ്പിള്ള തന്‍റെ Note Book ല്‍ നിന്ന് പ്റസ്തുത തമാശ നീക്കം ചെയ്തെന്നാണ് കേള്വി.
വൈപിനായ നമ:

Friday, May 22, 2009
എന്‍റെ ആട്
സാമാന്യം ഭേദപ്പേട്ട് കോളേജില്‍ വിലസുകയും അത്യാവശ്യം പഠിക്കുകയും ചെയ്തിരുന്ന എന്നെക്കുറിച്ച് കോളേജില്‍ പല അപവാദങ്ങളും മെന്ഞ്ഞ് അടിച്ചിറക്കാനും പ്രചരിപ്പിക്കാനും പല ദുഷ്ഠ ശക്തികളും പ്റവറ്ത്തിച്ചിരുന്നു. അത്യാവശ്യം പേരും പെരുമയുമുള്ളവരെക്കുറിച്ച് ഇങ്ങനെ കഥകള്‍ മെനഞ്ഞെടൂക്കുന്നത് ചരിത്റത്തില്‍ പുതിയ സംഭവമൊന്നുമല്ലല്ലോ. അവര്‍ മെനഞ്ഞെടുത്ത കഥകളിലൊന്ന്‍ ഇങ്ങനെ ആയിരുന്നു: അവസാന വര്‍ഷ്ത്തിന് പഠിക്കുന്ന ഞാന്‍ അവധിക്ക് വീട്ടില്‍ പോയപ്പോള്‍ ഉമ്മ ഒരു ആട് വാങ്ങിച്ചിരിക്കുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു എന്തിനാണ് ഈ ആട് എന്ന്. അത് നീ പാസ്സ് ആയി വരുംബോള്‍ അറുക്കാന്‍ വേണ്ടിയിട്ടാണെന്ന് ഉമ്മ. ഇത് കേട്ടപ്പോള്‍ ആട് പൊട്ടിച്ചിരിച്ചു. ഇതാണ് കഥയുടേ ആദ്യ ഭാഗം.
കോഴ്സ് കഴിഞ്ഞ് ഉപരി പഠനത്തിനും ഉല്ലാസത്തിനും വേണ്ടി ഞാന്‍, രഞ്ജിത്ത്, സഖാവ് പ്രമോദ്, സഖറിയ, ഒമറ് ശരീഫ്, ശരത്, കബീറ്-തങ്ങള്‍ എന്ന പേരിലറിയപ്പെടുന്നു(പത്മരാജന്‍റെ കഥാപാത്റവുമായി ബന്ധമില്ല) എന്നിവര്‍ ധോണിയില്‍ താമസിച്ചിരുന്നു. ഉപരി പഠനം പെട്ടെന്ന് മതിയാക്കി എനിക്ക് ബൊംബേക്ക് വണ്ടി കയറേണ്ടി വന്നു. ബോംബയില്‍ ജോലി അന്വേഷണവുമായി കഴിഞ്ഞിരുന്ന എനിക്ക് ഒരു ദിവസം ഒരു ടെലിഗ്റാം. വാതില്‍ തുറന്ന് ചാക്കോയും ശാസ്ത്റവും പറഞ്ഞു. "എടാ വീട്ടില്‍ നിന്നാണെന്നാ തോന്നുന്നത്. നിന്‍റെ ഉമ്മ ആടിനെയോ മറ്റോ വളറ്ത്തിയിരുന്നോ ?" എനിക്കൊന്നും മനസിലായില്ല, ഞാന്‍ പറഞ്ഞു അതെ വീട്ടില്‍ ആടൊക്കെയുണ്ട്. ചാക്കോയുടെ കയ്യില്‍ നിന്നും ടെലിഗ്റാം വാങ്ങിച്ച് വായിച്ച് നോക്കി. അപ്പോളാണ് സംഭവം പിടി കിട്ടിയത്. തങ്ങളുടേതാണ് ടെലിഗ്റാം "Goat expired, Congratulations" എന്നായിരുന്നു ഉള്ളടക്കം. ഞാന്‍ പാസ്സ് ആയ വിവരം അദ്ധേഹം ഇങ്ങനെയാണ് അറിയിച്ചത്.
ഞാൻ പാസ്സ് ആയ വിവരം അറിഞ്ഞ ആട് നിരാശ പൂണ്ട്, ജീവിത നിയോഗം നിറവേറ്റാനായി നാട് വിട്ട് കോഴിക്കോട് ജില്ല ലക്ഷ്യമാക്കി നീങ്ങിയതായി രേഖപ്പെടുത്താത്ത ചരിത്രം. ഇത് കുറിക്കുംബൊഴും അത് അവിടെ ചുറ്റിത്തിരിയുന്നതായി കേട്ടു കേള്‍വി.

ലിസ്റ്റര്‍ എഞ്ജിന്‍ സ്റ്റാര്‍ട് ചെയൂന്നത്......
മീണ്ടും എഞ്ഞിയനിയറിങ്ങ് കോളെജ് ക്യാമ്പസ് ആണ് രംഗം.വൈവ വോസി എന്നൊരു പേപ്പറുണ്ട്. വൈവയില്‍ പാസ്സാകാന്‍ നിശ്ചിത മാറ്ക്ക് ആവശ്യമാണ്, സ്വന്തം കഴിവിനും പരിജ്ഞാനത്തിനുമപ്പുറം തേംബല്‍ എന്ന വിശുദ്ദ വിദ്യയും കൈമുതല്‍ വേണം. സാറന്മാരുടെ നോട്ടപ്പുള്ളികള്‍ക്ക് കടംബകള്‍ കടക്കുക എറെ പ്റയാസം തന്നെയാണ്. ഭൂമിക്ക് മുകളിലും ആകാശത്തിന് താഴെയുമുള്ള എന്തിനെക്കുറിച്ചും ചോതിക്കാം. സപ്പ്ളികള്‍ പേറി പരിക്ഷീണിതനായ ഒരു ഒഴപ്പിസ്റ്റ് വൈവക്കെത്തി. പുള്ളിയോട് എക്സാമിനറുടെ ചോദ്യം, ലിസ്റ്റെര്‍ എഞ്ജിനെ ക്കുറിച്ചാണ്. "Describe starting of lister engine" ലിസ്റ്റെര്‍ എഞ്ജിന്‍ പോയിട്ട് ഇദ്ദേഹം ഹീറ്റ് എഞ്ജിന്സ് ലാബ് എവിടെയാണെന്ന് പോലും ഇത് വരെ കണ്ടിട്ടില്ല.
ചോദ്യം വീണ്ടും "How do you start lister engine ?"
ക്യാന്‍റ്റീന്‍ വഴി നടന്ന് പോകുംബോള്‍ അത്യാവശ്യം എഞ്ജിന്‍റെ ശബ്ദവും പുകയുമൊക്കെ കണ്ടിട്ടുണ്ട്. ആ ഐഡിയ വച്ച് ഒരു അലക്ക് അലക്കി.
T T T T TrrrrrrrrrrrrrrrRRRRRRRRRRRR..............
നിറ്ത്താതെ ഈ ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍ ശബ്ദം കേട്ട് എക്സാമിനര്‍ ആദ്യം ഒന്നു ഞെട്ടിയെന്‍കിലും പുള്ളി നിറ്ത്താന്‍ ഭാവമില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, STOP IT.
RRRRRRRRRRrrrrrrrrrrr r r r T T T T. വലിയ ജെറ്ക്കൊന്നുമില്ലാതെ വണ്ടി പതുക്കെ നിറ്ത്തി ക്കാണിച്കു കൊടുത്തു. പിന്നെയവിടെ എന്ത് സംഭവിച്ചു എന്നതിനെ ക്കുറിച്ച് എനിക്ക് നല്ല ധാരണയില്ലെന്‍കിലും റിസല്‍ട്ട് അവിതറ്ക്കിതമാണ്.
ടി കെ എം കോളേജില്‍ നടന്ന വേറൊരു കഥ കേട്ടിട്ടുണ്ട്. സാധാരണ അഞ്ച് വറ്ഷം കൂടുംബോള്‍ സിലബസ്സ് പുതുക്കും. ചിലറ് വറ്ഷങ്ങ്ങ്ങളായി പാസ്സാവതെ കോളെജ് നിറഞ്ഞ് കവിഞ്ഞ് very old syllabus ആയി നില കൊള്ളും. ആ ഗണത്തില്പ്പെട്ട ഒരാളുണ്ടായിരുന്നു ടി കെ എമ്മില്‍. Heat engines lab പസ്സാവാതെ വര്ഷങ്ങളായി വിലസ്സുന്ന ടിയാനെ പാസ്സാക്കി യൂനിവെഴ്സിറ്റിക്കുണ്ടാകുന്ന നഷ്ടം കുറക്കാന്‍ കോളേജും യൂനിവേഴ്സിറ്റിയും തീരുമാനിച്ചു. ഇങ്ങ്നനെ ചെയ്യുന്നതിലെ പ്റഥമ കടംബ ഇദ്ദേഹത്തെ ലാബില്‍ എത്തിക്കുക എന്നുള്ളതാണ്. പരീക്ഷാ ദിവസം അറ്റന്‍ഡര്മാര്‍ ഇദ്ദേഹത്തെ റൂമില്‍ നിന്ന് പൊക്കി ലാബിലേക്ക് ആനയിച്ചു. സാറെ ഇന്നൊരു മൂഡില്ല എന്ന് പല പ്റാവശ്യം പറഞ്ഞു നൊക്കിയെന്‍കിലും അവര്‍ വിട്ടില്ല. ലാബില്‍ ടെസ്റ്റ് എതാണെന്ന് തീരുമാനിക്കാന്‍ ഒരു ഷീറ്റ് വലിക്കാന്‍ പറഞ്ഞു, വലിച്ചപ്പൊല്‍ കിട്ടീയത് ഫിയറ്റ് എഞ്ജിന്‍. സാറേ ഇത് ഞാന്‍ പടിച്ചിട്ടില്ലെന്ന് കക്ഷി. മാഷ് പറഞ്ഞു വേരൊരു ഷീറ്റ് വലിച്ചോളാന്‍. അപ്പോള്‍ തടഞ്ഞത് കിറ്ലോസ്കര്‍ എഞ്ജിന്‍. അതും പഠിച്ചിട്ടില്ലെന്ന് നമ്മുടെ കക്ഷി. അവ്സാനം സാറ് പറഞ്ഞു ഇഷ്ടമുള്ള ഒരു എക്സ്പീരിമെന്‍റ്റ് ചെയ്തു കൊള്ളാന്‍. അവസാനം മനസില്ലാ മനസ്സോടെ റസ്റ്റണ്‍ എഞ്ജിന്‍ ചെയ്യാന്‍ ധാരണ ആയി.
സ്റ്റാര്‍ട്ട് ചെയ്താല്‍ തന്നെ പാസ്സ് ആക്കാമെന്ന് സാറ്. പടിച്ച പണീ പതിനെട്ടും പയറ്റിയിട്ടും എഞ്ചിന്‍ സ്റ്റാര്‍ട്ട് ആവുന്നില്ല. എഞ്ചിന്‍ സ്റ്റാറ്ട് ആവാതെ വിയറ്ത്തു നില്ക്കുന്ന നമ്മുടെ കക്ഷിയുടേ അടുത്തേക്ക് സാറ് നടന്നടുത്തു. സാറേ ഇതെങ്ങ്ങ്ങിനെ സ്റ്റാറ്ട്ട് ആവും, ഇതില്‍ ഡീസല്‍ ഇല്ല. അങ്ങനെ വരാന്‍ വഴിയില്ലല്ലോ, ഞാനൊന്ന് നോക്കട്ടെ എന്ന് പറഞ്ഞ് സാറ് ഡീസല്‍ ടാന്‍കിന് മുകളില്‍ എണി വച്ചു കയറി നോക്കി. ഈ തക്കം നോക്കി പരീക്ഷാറ്ത്ഥി ലാബ് റെക്കോഡുമെടുത്ത് ഒറ്റപ്പാച്ചില്‍. അതിന്‍റെ കൂടെ ഒരു ഡയലൊഗും അങ്ങനെ ഇപ്പം എനിക്ക് ചുളുവില്‍ പാസ്സാവണ്ട.

Thursday, May 21, 2009
വൈറ്റ് ഹൌസ്
വൈറ്റ് ഹൌസ് എന്‍ എസ് എസ് എഞ്ഞിനിയറിംഗ് കോളെജ് വിദ്ധ്യാറ്ത്ഥികള്‍ വാടകക്കെടുത്തിരിക്കുന്ന ഒരു വീടാണ്. 86-89 കളില്‍ അവിടേ ജോണ്സ്, അര്ഷദ്, ബാബു, റെജി, അജിത് (കോണ്സ്റ്റബ്ള്‍), പിന്നെ സ്ഥിരം അഥിതികളായി ഈ എളിയവനും പിന്നെ നന്ദനും.
ഒരു വൈറ്റ് ഹൌസ് സംഭവത്തില്‍ തുടങ്ങാം. കോളേജില്‍ തറ വിപ്ളവം കൊടുംബിരിക്കൊള്ളുന്ന കാലം. ഒരു ദിവസം അര്‍ എസ് അസ്സുകാര്‍ ഒറ്റ്പ്പെട്ടു നില്ക്കുന്ന വൈറ്റ് ഹൌസ്സില്‍ കയറി പൂശി, അന്തേവാസികള്‍ക്ക് അത്യാവശ്യം തല്ലു കിട്ടി.
സെക്കന്‍ഡ് ഹോസ്റ്റലിലെ ഷിജുവിന്‍റെ മുറിയില്‍ എക്സിക്യൂടീവ് കമ്മിറ്റിയും പ്റവറ്ത്തകരും തറയടിച്ചിരിക്കുന്ന സമയം. കെ സി മനോജ് ഷിജുവിന്‍റെ മുരിയില്‍ കിതച്ചു കൊന്‍ടു വന്ന് പറയുന്നു. "എടാ വൈറ്റ് ഹൌസില്‍ രാത്റി ആരൊ കയറി അടിച്ചു". അപ്പോള്‍ മാമു "എന്നിട്ട് ബുഷിന്‍ വല്ലതും പറ്റിയോ ?"
ഞാന്‍ പറഞ്ഞു വന്നത് ഇതൊന്നുമല്ല, വിശ്വ സാഹിത്യത്തെ പിടിച്ചു കുലുക്കിയ ഒരു സംഭവം വൈറ്റ് ഹൌസ്സില്‍ ഉണ്ടായിട്ടുണ്ട്.
വൈറ്റ് ഹൌസ്സില്‍ ബാബുവും റജിയും കായികത്തിലും മസ്സിലിലും ശ്റദ്ധ പതിപ്പിച്ച് നടക്കുന്നവരാണ്. ജൊണ്സിനും അറ്ഷദിനും സാഹിത്യ, രാഷ്ട്റീയ്യ ചറ്ച്ചകളീല്‍ കൂടുതല്‍ താത്പര്യം. കോണ്സ്റ്റബ്ലിന് ഇതിലൊന്നും താത്പര്യമില്ല, മര്യദക്കരനായി പഠിച്ച് പോകാനാണ്‍ അതിയാന് താത്പര്യം. അര്ഷദിനെ പുള്ളിക്കാരന്‍ ഇടക്ക് ഈ സാഹിത്യവും തത്വ ശാസ്ത്റവും ഉപേക്ഷിച്ച് നല്ല പിള്ളയാവാന്‍ വേണ്ടി ഉപദേശിക്കുമായിരുന്നു.
ഒരു ദിവസം രാത്റി എല്ലാവരും ഉറങ്ങ്ങാന്‍ കിടക്കുന്നു.ലൈറ്റ് അണച്ച് നിരനിരയായി വിരിച്ച പായയിലാണ്‍ ഉറക്കം.
ആയിടെ വായിച്ച ഖസാക്കിന്‍റെ ഇതിഹാസത്തിലെ രവിയുടേ ഡയലോഗ് മന്സ്സിനെ മഥിച്ചു കൊണ്‍ടിരുന്ന അര്ഷദ് ജോണ്സിനോട് ചൊദിക്കുന്നു, "ജോണ്സ്, നിന്നെയും എന്നെയും ബന്ധിപ്പിക്കുന്ന ആ ചരട് എന്താണ് ?"
ഉറക്കം വരാതെ കിടന്നിരുന്ന കോണ്സ്റ്റബ്ല് പൊട്ടിത്തെറിച്ചു, "എന്‍റെ കോണകത്തിന്‍റെ ചരടാണ്. മിണ്ടാതെ കിടന്ന് ഉറങ്ങെടാ."
എന്‍റെ എളിയ അഭ്പ്റായത്തില്‍ വിശ്വ സാഹിത്യ ചരിത്റത്തിലെ ഒരു പോസ്റ്റ് മോഡേണിസ്റ്റ് എപിസോഡു ആണ് ഈ കാച്ച്.

വിളിപ്പേരുകള്‍
കോളേജില്‍ അദ്ധ്യാപകരില്‍ പലരും വിദ്ധ്യാറ്തികളില്‍ മികവാറും അവരുടെ ചെല്ലപ്പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. അതില്‍ പലതും ഭൂലൊകത്ത് ജീവിച്ചിരിക്കുന്ന പലജീവികളുടെയും (ഉദാ: കൊതുക്, ആമ, മൂങ്ങ, പുലി, പാംബ്, ആന, ഒന്ത്, എരുമ ഇങ്ങനെ ) സസ്യ ലതാതികലൂടെയും (സ്ലോ, യൂക്കാലി, മന്‍കുറ്ണി, ഇന്‍റ്റ്ഗ്റല്‍ ഇത്യാദി) ക്യാരെക്ടറുകളുടെയും (പാച്ചു, കൊവാലന്‍, മാന്‍ഡ്റേക്ക്, ....അങ്ങനെ) പേരുകളിലാണ്.
ഈ പേരുകളില്‍ പലതും ആയുഷ്ക്കാലം മുഴുവന്‍ ഈ ആത്മാവുകളെ വിടാതെ പിന്തുടരും. അതിന്‍റെ ചില വിധി വൈപരീദ്ധ്യങ്ങള്‍ ഇതാ:-
1. എന്‍റെ ഒരു കസിന്‍ പിറന്നപ്പോള്‍ വീട്ടുകാറ് അദ്ധേഹത്തിന് നിസ്സാര്‍ എന്ന് പേരിട്ടു. പക്ഷെ ജമാഅത്ത്കാരനായ പിതാവ് ഉമറ് ഫാറൂക്ക്‍ എന്നു പേരിടുകയും പിന്നീട് സ്കൂളിലും രജിസ്റ്ററിലും പേരു ഉമറ് ഫാറൂക്ക്‍ എന്നാക്കി മാറ്റുകയും ചെയ്തു.വീട്ടീല്‍ എല്ലാവരും നിസ്സാറ് എന്ന് വിളിച്ചു പോന്നു. അദ്ധേഹത്തെ സ്കൂളില്‍ ചേറ്ത്ത് മാസം ഒന്ന് കഴിന്ജ് ഒരു ദിവസം രക്ഷാ കറ്ത്താവും ക്ളാസ്സ് റ്റീച്ചറും വഴിയില്‍ വെച്ച് കണ്ട് മുട്ടിയപ്പോള്‍ കുട്ടി ക്ളാസ്സില്‍ വരാത്തിതിനെ ക്കുറിച്ച് അന്വേഷിച്ചു. കുട്ടി ദിവസവും രാവിലെ വീട്ടില്‍ നിന്ന് ബാഗും തൂക്കി പ്പോകുന്നു്ണ്ടെന്ന് രക്ഷാ കറ്ത്താവും. അവസാനം കുട്ടിയെ വിളിച്ച്ന്വേഷിച്ചപ്പോളാണ് കാര്യം പിടി കിട്ടീയത്. അദ്ധേഹത്തിന്‍റെ പേരായ നിസ്സാര്‍ സ്കൂള്‍ രജിസ്റ്ററില്‍ ഇല്ല. പിന്നെങ്ങനെ പുള്ളിക്കാരന്‍ വിളി കേള്‍ക്കും?
2. കോളെജില്‍ ബാബുരാജ് എന്ന് പേരുള്ള ഒരു മാന്യ ദേഹം ഉണ്ടായിരുന്നു. കോളെജിലെ രജിസ്റ്ററില്‍ മാത്റമേ ബാബുരാജ് എന്ന പേരിന് അസ്തിത്വമുണ്ടായിരുന്നുള്ളൂ. സ്ലോ എന്ന ഇംഗ്ളീഷ് അപര നാമത്തിലാണ് ടിയാന്‍ അറിയപ്പെട്ടിരുന്നത്. അതിന് കാരണം ഇദ്ദേഹം ജീവിതത്തിന്‍റെ സറ്വ്വ മേഖലകളിലും സ്ലോ അയിരുന്നു. സ്ലോ ആയി സംസാരിക്കുകയും സ്ലോ ആയി നടക്കുകയും സ്ലോ ആയി ഭക്ഷണം കഴ്ഹിക്കുകയും ചെയ്യുന്ന ഇദ്ദേഹം സ്ലോ ബാറ്റിംഗും സ്ലോ ബൌളിംഗും ആണ് ഇഷ്ടപ്പെട്ടിരുന്നത്. ഇന്ന് വരെ അദ്ദേഹത്തെ ആരെന്‍കിലും സിക്സര്‍ അടിക്കുകയോ ആരാലും സിക്സര്‍ അടിക്കപ്പെടുകയോ ഉണ്ടായിട്ടില്ല. (അത്റക്കും സ്ലോ ആണ് മാന്യ ദേഹം)
ഒരു ദിവസം ബോംബേയില്‍ അനേകം വറ്ഷത്തിന് ശേഷം ഒരു പരിപടിയില്‍ വച്ച് കണ്ടപ്പോള്‍ അദ്ദേഹം എന്നെ കാണുകയും തിരിച്ചറിയുകയും എന്നെ എന്‍റെ പേരു കൊണ്ട് അഭിസംഭോധന ചെയ്യുകയും ചെയ്തു. തിരിച്ചറിയാന്‍ ബുദ്ദിമുട്ടുന്നത് കണ്‍റ്റപ്പോള്‍ അദ്ദേഹം സ്വത സിദ്ധമായ ശൈലിയില്‍ സ്ലോ ആയി പരിചയപ്പെടുത്തി. സഫറൂ... എന്നെ മനസ്സിലായില്ലേ.. ഇത് ഞ്ഞാനാ.., സ്ലോ.. ഒറ്ക്കുന്നില്ലേ ? അപ്പോഴാണെനിക്ക് ശരിക്കും ആളെ മനസ്സിലായത്. വിളിപ്പേരു അറിയുമായിരുന്നില്ലെന്‍കില്‍ തെണ്‍ടിപ്പോയേനേ.
3. ജോലി അന്വേഷണാറ്ത്ഥം ബോംബെയില്‍ മുന്‍ സഖാക്കള്‍ കൂട്ടമായി താമസിക്കുന്ന കാലം. കൂടെയുള്ള സഖാക്കള്‍ ജിണ്ട, മങ്ങു, കൊതുക്, മാമു, ചാക്കോ, ശാസ്ത്റം എന്നീ ഒമനപ്പേരിലാണറിയപ്പെടുന്നത്. ജോലിയും കൂലിയുമില്ലാത്ത ഒരു സുപ്റഭാതത്തില്‍ കൂട്ടം കൂടി തറ അടിച്ചിരിക്കുന്ന സമയത്ത് കോളിംഗ് ബെല്‍ ശബ്ദമുണ്ടാക്കുന്നു, ചാക്കോ വാതില്‍ തുറക്കുന്നു, മുറ്റത്ത് പോസ്റ്റ് മാന്‍. പോസ്റ്റ് മാന്‍ ഒരു ടെലിഗ്രാം നിട്ടിക്കൊണ്ട് "സതീശന്‍ കോ എക്ക് ടെലിഗ്രാം ഹെം, അപ്പോയിന്‍റ്റ്മെന്‍റ്റ് ലെറ്ററ് ഹെം"(സതീശന് ഒരു ടെലെഗ്റാം ഉണ്ടഡേയ്, അത് ജൊലിക്കാര്യം ആണെന്നാ തോന്നണതു) മുറിയന്മാറ് പരസ്പരം മുഖത്തോട് മുഖം നോക്കി. ഒരാള്‍ പറഞ്ഞു "ഇതറ് കോയി സതീശന്‍ വിതീശന്‍ നഹീം ഹെം, അഡ്റസ്സ് ഗലത് ഹോഗാ"(നിങ്ങള്‍ക്കു സ്ഥലം മാറിയതായിരിക്കും, ആ പേരിലൊരാള്‍ ഇവിടെയില്ല). പോസ്റ്റ് മാന്‍ തിരിച്ച് പോകാനൊരുങ്ങുംബോള്‍ പെട്ടെന്നാണ് ശാസ്ത്റത്തിനു ബോധോദയം ഉണ്ടായത്. അദ്ദേഹം "എടാ മാമൂ, നിന്‍റെ പേരല്ലേ സതീശന്‍" അപ്പോഴാണ് മാമുവിന് താനാണ് സതീശന് എന്ന് മനസ്സിലായത്. ചെല്ലപ്പേരുകളു വരുത്തി വെക്കുന്ന വിനകളേ...

Monday, May 18, 2009
മണ്ണുണ്ണി സാര്‍
പാലക്കാട് എന്‍ എസ് എസ് എഞിനിയറിങ്ങ് കോളേജില്‍ മെക്കാനിക്കല്‍ എഞിനിയറിങ് അദ്ദ്യാപകന്‍ ആയിരുന്നു മണ്ണുണ്ണി സാറ്. (അഗ്രികള്‍ചറല്‍ എഞ്ഞിനിയര്‍ ആയത് കൊണ്ടല്ല മണ്ണുണ്ണീ എന്ന് വിലീക്കുന്നത്. ശരിക്കുള്ള പേര് മാധവനുണ്ണി എന്നാണ് - മണ്ണുണ്ണി എന്ന് വിദ്യാറ്ത്ഥികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്നു). ട്റാഫിക്ക് നിയന്ത്റിക്കുന്നതിലെ ഇദ്ധേഹത്തിന്റ്റെ പരിജ്ഞാനം പ്റത്യേകം പരാമശാറ്ഹമാണ്.
അദ്ദേഹം Advanced strength of materials (MS II) class എടുക്കുന്നു. ബിരിദാനന്ദര ബിരുദത്തിന് വരേണ്ട സബ്ജെക്‍റ്റ് ആണിത് എന്ന് കണ്ടന്‍ മുരളിയും രാജയും അടക്കം പല മഹാന്മാരും അഭിപ്റായപ്പെട്ടിട്ടുണ്ട്.
വളരെ വിഷമകരവും സാമാന്യ ബുദ്ദിക്ക് വഴങ്ങാത്തതും ദൈറ്ഘ്യമേറിയതുമായ ഒരു complex equation solve ചെയ്തതിനു ശേഷം സാറ് ഒരു മുന്‍ ബെഞ്ച് കാരനോട് ചൊതിച്ചു “മനസ്സിലായോടോ”.
കക്ഷി തല കുലുക്കിക്കൊണ്ട് പറഞ്ഞു “മനസ്സിലായി സാര്‍”.
സാറ് : “തനിക്കെന്ത് മനസ്സിലായി. എനിക്കൊന്നും മനസ്സിലായില്ല”

Sunday, May 17, 2009
Learn German
European Commission just announced an agreement whereby English will be the official language of the European Union rather than German, which was the other possibility.
As part of the negotiations, the British Government conceded that English spelling had some room for improvement and has accepted a 5 year phase in plan that would become known as "Euro-English".
In the first year, "s" will replace the soft "c". Sertainly, this will make the sivil servants jump with joy.
The hard "c" will be dropped in favour of "k". This should klear up konfusion, and keyboards kan have one less letter.
There will be growing publik enthusiasm in the sekond year when the troublesome "ph" will be replaced with "f". This will make words like fotograf 20% shorter.
In the 3rd year, publik akseptanse of the new spelling kan be expekted to reach the stage where more komplikated changes are possible.
Governments will enkourage the removal of double letters which have always ben a deterent to akurate speling.
Also, al wil agre that the horibl mes of the silent "e" in the languag is disgrasful and it should go away.
By the 4th yer people wil be reseptiv to steps such as replasing "th"with "z" and "w" with "v".
During ze fifz yer, ze unesesary "o" kan be dropd from vords kontaining "ou" and after ziz fifz yer, ve vil hav a reil sensi bl riten styl.
Zer vil be no mor trubl or difikultis and evrivun vil find it ezi tu understand ech oza. Ze drem of a united urop vil finali kum tru.
Und efter ze fifz yer, ve vil al be speking German like zey vunted in ze forst plas.
If zis mad you smil, pleas pas on to oza pepl.
NOW YOU KNOW GERMAN......

Subscribe to:
Posts (Atom)