Friday, December 11, 2009

OMN

OM Neelakantan Namboothiri എന്ന electrical department head വഴി തെറ്റി എഞ്ജിനിയറ്ങ്ങ് കോളേജിലെത്തിയതാവാനാണ് സാധ്യത. അദ്ധേഹത്തിന്റെ ശരീര പ്രകൃതി ഒരു പ്രൊഫസറുദ്യോഗത്തിന് ചേര്‍ന്നതായിരുന്നില്ല. സ്ത്രീ വിഷയത്തില്‍ ഇദ്ധേഹത്തിന് ഒരു ചെറിയ ദൌര്‍ബല്യം ഉണ്ടായിരുന്നു. ഈ ദൌര്‍ബല്യം പലരും മുതലെടുക്കാറുണ്ടെന്ന് അദ്ധേഹം തന്നെ പ്രഖ്യാപിച്ചതായി ചരിത്ര രേഖകളില്‍ കാണുന്നു. സാരി ചുറ്റിയ എന്തിനോടും ഒരു അഭിനിവെഷം പുലര്‍ത്തിയിരുന്ന അദ്ധേഹം തന്റെ ഈ സിദ്ധി ഒളിച്ചു വെക്കാന്‍ മെനക്കെട്ടില്ല.
OMN എന്ന ഈ മാന്യ ദേഹം ഓര്‍മ്മകളിലെ പല സംഭവങ്ങളിലും മായാതെ തങ്ങി നില്‍ക്കുന്നു. അതിലൊരു സംഭവം ഇങ്ങനെ:-
ഒരു ദിവസം അദ്ധേഹം തന്റെ സുപ്രസിദ്ധമായ രാജ് ദൂത് മോട്ടോര്‍ ബൈക്കില്‍ ക്സാനഡുവിന്റെ മുന്‍പില്‍ വെച്ച് ആരെയോ (ലേഡീസ് ഹോസ്റ്റലില്‍ നിന്ന് നടക്കാനിറങ്ങിയ പെണ്‍ കുട്ടികള്‍ ആവാന്‍ സാദ്ധ്യത) കണ്ടു മുട്ടി. സംസാരം നീളുന്നതിനിടെ കോളെജിലേക്കുള്ള ഏക ബസ്സായ SNS വരുന്നു. “അയ്യോ ബസ് വന്നൂലോ, ഞാന്‍ പോട്ടെ“ എന്ന് പറഞ്ഞ് ടിയാന്‍ ബസ്സില്‍ കയറിപ്പോയി. ബസ്സ് നടക്കാവ് റെയില്‍വേ ഗേറ്റ് കഴിഞ്ഞപ്പോഴാണ് താന്‍ ബൈകിലാണല്ലോ കോളേജില്‍ പോയത് എന്ന് അദ്ധേഹത്തിന് ബോധോദയം ഉണ്ടായത്. പുതിയ പാലത്തില്‍ ബസ്സ് ഇറങ്ങി ഓട്ടോ പിടിച്ച് കോളേജില്‍ പോയി ബൈക്ക് എടുത്തു എന്നാണ് കേള്‍വി.
വേറൊരിക്കല്‍ ഇദ്ധേഹം ബൈക്കില്‍ കോളേജില്‍ നിന്ന് തിരികെ പോകുംബോള്‍ നടക്കാവ് ഗേറ്റ് അടച്ചിരിക്കുന്നു. കോളേജ് ബസ്സുകള്‍ നിരയായി ഗേറ്റില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ബസ്സിലിരിക്കുന്ന പെണ്‍ കുട്ടികളെ നോക്കി ബൈക്ക് ഓടിക്കുന്നതിനിടെ ബൈക്ക് ഗേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ഒരാനയുടെ മൂട്ടില്‍ ചാര്‍ത്തി. ബൈക്കും OMN ഉം ദാണ്ടെ കിടക്കുന്നു താഴെ. ബസ്സില്‍ നിന്നും പൊട്ടിച്ചിരികള്‍ പൊട്ടിച്ചിതറി. OMN ഉണ്ടോ ചമ്മൂന്നു. ബൈക്ക് പൊക്കുന്നതിനിടയില്‍ അദ്ധേഹത്തിന്റെ വക expert comments “ഏയ് ആനക്കൊന്നും പറ്റീട്ടില്ല, ആനക്കൊന്നും പറ്റീട്ടില്ല”
College-ല്‍ സമരം തീര്‍ക്കാനെത്തിയ ശിവദാസ മേനോന്‍ OMN ഓട് ഈ മീറ്റിങ്ങ് കഴിഞ്ഞ് മണ്ണാര്‍ക്കാട്ട് വേറൊരു മിറ്റിങ്ങ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ “ഓ, ഇതെന്നെയാ അപ്പൊ പണി?” എന്ന് OMN മൊഴിഞ്നുവത്രെ.
പകരം മേനോന്റെ വക തെറിയഭിഷേകം തോനെ കിട്ടി. പിറ്റേന്ന് രാവിലെ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്നിലെ മില്‍മ ബൂത്തില്‍ പാല്‍ വാങ്ങാനെത്തിയ OMN ഒരു പാര്‍ട്ടി ടിക്കറ്റ് കിട്ടുമോ എന്ന് തന്നോടന്വേഷിച്ചതായി പാറ്ട്ടിയോടടുപ്പമുള്ള ഒരു മാന്യ ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1 comment:

Promod P P said...

സഫറൂ‍ൂ‍ൂ..ഇത് അൽ‌പ്പം കടന്ന കയ്യായി പോയി.(’സിഗരറ്റ് സ്മോക്കിങ് ഈസ് ഇഞ്യൂറിയസ് റ്റു ഹെൽത് ബട്ട് ഐ സ്മോക് വിത്സ്..അങ്ങനെ അല്ലേ ശാന്തി.” എന്ന് പറഞ്ഞ കാര്യം നീ ഓർക്കാത്തത കടന്ന കയ്യായി എന്ന്)